ആവശ്യമെങ്കില്‍ ഇനിയും നിരക്ക് കുറയ്ക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍രാസവള ഇറക്കുമതിക്ക് പുതിയ സാദ്ധ്യതകൾ തേടി ഇന്ത്യപ്രത്യക്ഷ നികുതി സമാഹരണത്തിൽ ഇടിവ്ജൂണിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം കൂടിഇന്ത്യയിലേക്ക് കുതിച്ചൊഴുകി ബ്രസീൽ, അമേരിക്കൻ ക്രൂഡ് ഓയിൽ

ഉള്ളിക്ക് 40 ശതമാനം കയറ്റുമതി തീരുവ

ന്യൂഡല്‍ഹി: ഉള്ളിയ്ക്ക് 40 ശതമാനം കയറ്റുമതി തീരുവ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. 2023 അവസാനം വരെ തീരുവ ബാധകമായിരിക്കും. വിതരണ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമാണ് നീക്കം.

ഇതുവഴി വില നിയന്ത്രിക്കാമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. പ്രധാന വിപണികളില്‍ ഉള്ളിവില കുത്തനെ ഉയര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. മഹാരാഷ്ട്രയിലെ പിംപല്‍ഗാവ്, ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി വിപണിയായ ലസാല്‍ഗോവന്‍ അഗ്രികള്‍ച്ചര്‍ മാര്‍ക്കറ്റ് കമ്മിറ്റി എന്നിവയുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വില ഇരട്ടിയിലധികമായി.

മണ്‍സൂണ്‍ കുറവ് കാരണം കൃഷി കുറഞ്ഞതും ഊഹകച്ചവടവുമാണ് വില വര്‍ദ്ധനവിനിടയാക്കിയത്. കൂടാതെ റാബി സ്‌റ്റോക്ക് കുറഞ്ഞിട്ടുണ്ട്. സെപ്തംബറില്‍ ഇനിയും വില വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജൂലൈയില്‍ പണപ്പെരുപ്പം 15 മാസത്തെ ഉയര്‍ന്ന നിരക്കായ 7.44 ശതമാനത്തിലെത്തിയിരുന്നു.

X
Top