ഓൺലൈൻ ഡെലിവെറിക്ക് ടാക്സ് കുറച്ചു ◆ കേന്ദ്ര ബാങ്കുകളുടെ സ്വർണവേട്ട തുടരുന്നു; ഓഗസ്റ്റിൽ 20 ടൺ വാരിക്കൂട്ടി ചൈന മുന്നിൽ ◆ എരുമ ഇറച്ചി കയറ്റുമതി കുതിക്കുന്നു ◆ ഉള്ളി വില കുറയുമെന്ന് കേന്ദ്രം ◆ പിഎം സൂര്യഘർ പദ്ധതി: രാജ്യത്ത് പുരപ്പുറ സോളർ സ്ഥാപിച്ചവരുടെ എണ്ണം 60 ലക്ഷം കടന്നു; 21 ലക്ഷം വീടുകളിൽ വൈദ്യുതി ബിൽ പൂജ്യം ◆

പവന് ഹാന്‌സിന്റെ വില്പ്പന സര്ക്കാര് റദ്ദാക്കി

ന്യൂഡല്‍ഹി: പവന്‍ ഹാന്‍സിന്റെ തന്ത്രപരമായ ഓഹരി വിറ്റഴിക്കല്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തിങ്കളാഴ്ച തീരുമാനിച്ചു. ലേലത്തില്‍ വിജയിച്ചിരുന്ന കണ്‍സോര്‍ഷ്യം അയോഗ്യരായതിനെ തുടര്‍ന്നാണിത്. നിയമപരമായ കേസുകള്‍ പരിഗണിച്ചാണ് കണ്‍സോര്‍ഷ്യത്തെ അയോഗ്യരാക്കിയത്.

സര്‍ക്കാരിന്റെയും ഒഎന്‍ജിസിയുടെയും സംയുക്ത സംരംഭമാണ് പവന്‍ ഹാന്‍സ്. ബിഗ് ചാര്‍ട്ടര്‍ പ്രൈവറ്റ് ലിമിറ്റഡ്, മഹാരാജ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, അല്‍മാസ് ഗ്ലോബല്‍ ഓപ്പര്‍ച്യുണിറ്റി ഫണ്ട് എസ്പിസി എന്നിവയുടെ കണ്‍സോര്‍ഷ്യമാണ് സ്റ്റാര്‍ 9 മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ്. ഇവര്‍ക്ക് ഹെലികോപ്റ്റര്‍ സേവന ദാതാവായ പവന്‍ഹാന്‍സിനെ 211.14 കോടി രൂപയ്ക്ക് വില്‍ക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍ കണ്‍സോര്‍ഷ്യത്തിലെ പ്രധാന അംഗമായ അല്‍മാസ് ഗ്ലോബല്‍ ഓപ്പര്‍ച്യൂണിറ്റി ഫണ്ട് എസ്പിസിയ്ക്കെതിരെ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലില്‍ (എന്‍സിഎല്‍ടി) കേസുണ്ടെന്ന് സര്‍ക്കാര്‍ കണ്ടെത്തി. തുടര്‍ന്ന് വില്‍പന നിര്‍ത്തിവയ്ക്കാന്‍ മെയ് മാസത്തില്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

X
Top