ഡിജിറ്റല്‍ രൂപ വിപ്ലവകരമെന്ന് എസ്ബിഐ ചെയര്‍മാന്‍അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കായി നാല് തല നിയന്ത്രണ ചട്ടക്കൂട് പ്രഖ്യാപിച്ച് ആര്‍ബിഐനിരക്ക് വര്‍ധന: തോത് കുറയ്ക്കണമെന്ന ആവശ്യവുമായി അസോചംസംസ്ഥാനങ്ങളുടെ കടമെടുപ്പ് ശേഷി പരിമിതപ്പെടുത്താന്‍ കേന്ദ്രംജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ

ബജറ്റ് കമ്മി കുറഞ്ഞത് 50 ബേസിസ് പോയിന്റ് താഴ്ത്താന്‍ കേന്ദ്രം

ന്യൂഡല്‍ഹി: ബജറ്റ് കമ്മി കുറഞ്ഞത് 50 ബേസിസ് പോയിന്റുകളെങ്കിലും കുറയ്ക്കാന്‍ കേന്ദ്രം ആഗ്രഹിക്കുന്നു. തെരഞ്ഞെടുപ്പ് വര്‍ഷമായതിനാല്‍ കൂടുതല്‍ ചെലവ് വേണ്ടിവരുന്നത് കാരണവും ആഗോള നിക്ഷേപകരെ ആര്‍ഷിക്കാനുമാണ് ഇത്. ബജറ്റ് കമ്മി മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 6 ശതമാക്കാനായിരിക്കും ഏപ്രില്‍ 1 നാരംഭിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ശ്രമിക്കുകയെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

ഫെബ്രുവരി 1 ന് അവതരിപ്പിക്കപ്പെടുന്ന ബജറ്റില്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളുണ്ടാകും. തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ബജറ്റാണ് ഫെബ്രുവരിയില്‍ നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുക. ഭക്ഷണ-ഊര്‍ജ്ജ വിലകള്‍ വര്‍ധിക്കുന്നതും കറന്റ് അക്കൗണ്ട് കമ്മി, രൂപയുടെ മൂല്യം എന്നിവ കുറയുന്നതുമാണ് ധനമന്ത്രി നേരിടുന്ന പ്രധാന വെല്ലുവിളി.

ഭക്ഷണം, വളം, ഇന്ധനം സബ്‌സിഡിക്ക് മാത്രം 2023 മാര്‍ച്ചില്‍ അവസാനിക്കുന്ന വര്‍ഷത്തില്‍ 67 ബില്യണ്‍ ഡോളര്‍ (ജിഡിപിയുടെ 2.1% )ചിലവാകുമെന്നാണ് അനുമാനം. അതേസമയം ബജറ്റ് എസ്റ്റിമേറ്റ് 3.2 ട്രില്യണ്‍ രൂപ($39.2 ബില്യണ്‍)യാണ്. രൂപയെ പ്രതിരോധിക്കാനായി കരുതല്‍ ശേഖരത്തില്‍ നിന്ന് ഇതിനോടകം 100 ബില്യണ്‍ ഡോളര്‍ നഷ്ടപ്പെട്ടു.

ചരക്ക് വില കുറയുന്ന പക്ഷം സബ്‌സിഡി ലഘൂകരിക്കാമെന്നും രാസവളങ്ങളുടെ ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കാമെന്നും കേന്ദ്രം കണക്കുകൂട്ടുന്നു. 800 ദശലക്ഷം ആളുകള്‍ക്ക് ഭക്ഷണം നല്‍കുന്ന ഭക്ഷ്യ ധാന്യ പദ്ധതി അവസാനിപ്പിക്കാനും സാധ്യത കാണുന്നു.

ഡോളറിന്റെ കരുത്ത് കണക്കിലെടുത്ത് രൂപയെ തളരാന്‍ അനുവദിക്കുകയും കരുതല്‍ ശേഖരം സംരക്ഷിക്കുകയും വേണമെന്ന്‌ ഇത് സംബന്ധിച്ച വൃത്തങ്ങള്‍ പ്രതികരിച്ചു. കമ്മി നികത്താന്‍ ഇന്ത്യക്ക് വിദേശ നിക്ഷേപം ആവശ്യമാണ്.

ആഗോള ബോണ്ട് സൂചികകളില്‍ ഉള്‍പ്പെടുത്താന്‍ രാജ്യത്തെ ആകര്‍ഷകമായ നിക്ഷേപ പ്രദേശമാക്കേണ്ടതുണ്ട്. അതിനാല്‍ അധികൃതര്‍ ജാഗ്രതപാലിക്കേണ്ടതും സാമ്പത്തിക അച്ചടക്കം നിലനിര്‍ത്തേണ്ടതും അനിവാര്യമാണ്.

6.4 ശതമാനമാണ് നിലവില്‍ ഇന്ത്യയുടെ ബജറ്റ് കമ്മി. കോവിഡ് കാലത്ത് ഇത് 9.2 ശതമാനമായിരുന്നു. 2025-26 ഓടെ കമ്മി 4.5 ശതമാനമാക്കി ചുരുക്കകയാണ് ദീര്‍ഘകാല ലക്ഷ്യം.

X
Top