ഡോളറിൻ്റെ മൂല്യത്തകർച്ചയിൽ ആശങ്കപിണറായി വിജയൻ സർക്കാർ 10-ാം വർഷത്തിലേക്ക്ഇന്ത്യ- അമേരിക്ക ഉഭയകക്ഷി വ്യാപാര ഉടമ്പടിയ്ക്കുള്ള നിബന്ധനകളിൽ ധാരണയായികൽക്കരി അധിഷ്‌ഠിത വൈദ്യുതി ഉത്പാദനം മന്ദഗതിയിൽ2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയം

ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് 69 ബില്യൺ ഡോളറിന്റെ വരുമാനം നേടി

ഡൽഹി: ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് ഏപ്രിൽ-ജൂൺ കാലയളവിൽ (Q2) പ്രതീക്ഷിച്ചതിലും ദുർബലമായ വരുമാനം റിപ്പോർട്ട് ചെയ്തു. എന്നാൽ കമ്പനി അതിന്റെ സെർച്ച് ബിസിനസിൽ ശക്തമായ വളർച്ച രേഖപ്പെടുത്തി. അവലോകന പാദത്തിൽ കമ്പനിയുടെ വരുമാന വളർച്ച കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 62 ശതമാനത്തിൽ നിന്ന് 13 ശതമാനമായി കുറഞ്ഞു. ജൂൺ പാദത്തിൽ കമ്പനിയുടെ വരുമാനം 13 ശതമാനം ഉയർന്ന് 69.7 ബില്യൺ ഡോളറായി.

രണ്ടാം പാദത്തിൽ തങ്ങളുടെ പ്രകടനത്തെ നയിച്ചത് സെർച്ചും ക്ലൗഡും ആണെന്നും, വർഷങ്ങളായി എഐ, കമ്പ്യൂട്ടിംഗ് എന്നിവയിൽ നടത്തിയ നിക്ഷേപങ്ങൾ തങ്ങളുടെ സേവനങ്ങളെ ഉപഭോക്താക്കൾക്ക് പ്രത്യേകം വിലപ്പെട്ടതും വളരെ ഫലപ്രദവുമാക്കാൻ സഹായിച്ചതായി ഗൂഗിളിന്റെ സിഇഒയായ സുന്ദർ പിച്ചൈ പറഞ്ഞു. കൂടാതെ ദീർഘകാലത്തേക്ക് ഡീപ് കമ്പ്യൂട്ടർ സയൻസിൽ കമ്പനി ഉത്തരവാദിത്തത്തോടെ നിക്ഷേപം നടത്തുമെന്ന് പിച്ചൈ പറഞ്ഞു.

പ്രസ്തുത പാദത്തിൽ ഗൂഗിളിന്റെ സെർച്ചും മറ്റ് വരുമാനവും 40.69 ബില്യൺ ഡോളറാണ്, മുൻ വർഷം ഇത് 35.85 ബില്യൺ ഡോളറായിരുന്നു. യാത്രാ, റീട്ടെയിൽ അന്വേഷണങ്ങൾ വർധിച്ചതാണ് വരുമാന വർദ്ധനവിന് സഹായിച്ചതെന്ന് കമ്പനി അറിയിച്ചു. അതേസമയം, യൂട്യൂബ് പരസ്യ വരുമാനം 7.34 ബില്യൺ ഡോളറായിരുന്നപ്പോൾ ഗൂഗിൾ ക്ലൗഡ് വരുമാനം 6.41 ബില്യൺ ഡോളറാണ്. ഈ കാലയളവിൽ തങ്ങളുടെ ജീവനക്കാരുടെ എണ്ണം 21 ശതമാനം വർധിപ്പിച്ചതായി ആൽഫബെറ്റ് പറഞ്ഞു. 

X
Top