രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ 48 ലക്ഷം വിവാഹങ്ങള്‍ നടക്കുമെന്ന് റിപ്പോർട്ട്; വിവാഹ സീസണില്‍ രാജ്യത്ത് പ്രതീക്ഷിക്കുന്നത് 6 ലക്ഷം കോടിരൂപയുടെ ബിസിനസ്കുതിച്ചുയർന്ന് ഇന്ത്യയിലെ ഇന്ധന ഉപഭോ​ഗംഇന്ത്യയെ ‘താരിഫ് കിംഗ്’ എന്ന് വിളിക്കുന്ന ട്രംപ് അധികാരത്തിലേറുമ്പോൾ വ്യാപാര ബന്ധത്തിന്റെ ഭാവിയെന്ത്?കേന്ദ്രത്തിനോട് 6000 കോടി കടം ചോദിച്ച് കേരളംപവര്‍ ഗ്രിഡ് സ്ഥിരത വര്‍ധിപ്പിക്കാന്‍ ഇന്ത്യ

സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരെ ആശങ്കയിലാക്കി സുന്ദര്‍ പിച്ചൈ; സോഫ്റ്റ് വെയർ കോഡിങ്ങിന് 25%-ത്തിലേറെ നിര്‍മിതബുദ്ധി

2024 സാമ്പത്തികവർഷം മൂന്നാം പാദ വരുമാന റിപ്പോർട്ട് പുറത്തുവിട്ട ഗൂഗിള്‍ മേധാവി സുന്ദർ പിച്ചൈ സോഫ്റ്റ് വെയർ എഞ്ചിനീയർമാരെ ആശങ്കയിലാക്കിയിരിക്കുകയാണ്.

ഗൂഗിളിന്റെ പുതിയ സോഫ്റ്റ് വെയർ കോഡ് 25 ശതമാനത്തിലേറെ തയ്യാറാക്കിയിരിക്കുന്നത് നിർമിതബുദ്ധി ഉപയോഗിച്ചാണെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

എഐ നിർമിക്കുന്ന കോഡ് പിന്നീട് സോഫ്റ്റ് വെയർ എഞ്ചിനീയർമാർ പരിശോധിക്കും. കോഡിങ് രംഗത്തെ വിപ്ലവകരമായ മാറ്റത്തിന്റെ സൂചനയാണ് ഇത് വ്യക്തമാക്കുന്നത്. സോഫ്റ്റ് വെയർ നിർമാണ രംഗത്ത് നിർമിത ബുദ്ധിയുടെ സാന്നിധ്യം വർധിച്ചുവരുന്നതായി ഇത് വ്യക്തമാക്കുന്നു.

എന്നാല്‍ ഇത് കോഡർമാർക്ക് ജോലി നഷ്ടമാകുന്നതിനിടയാക്കില്ലെന്നും കൂടുതല്‍ സങ്കീർണമായ ജോലികളിലും പുതിയ കാര്യങ്ങള്‍ കണ്ടെത്തുന്നതിനും വേണ്ടി ശ്രദ്ധ കേന്ദ്രീകരിക്കാൻ എഐ സഹായകമാവുമെന്നാണ് ഒരു വാദം.

അതേസമയം സോഫ്റ്റ് വെയർ രംഗത്ത് കോഡിങ് ഉള്‍പ്പടെ എൻട്രി ലെവല്‍ ജോലികള്‍ ഭാവിയില്‍ ഇല്ലാതാവുമെന്ന് തന്നെയാണ് ഇത് വ്യക്തമാക്കുന്നത്. അതുകൊണ്ടു തന്നെ എഞ്ചിനീയർമാർ എഐ സംവിധാനങ്ങളുടെ മേല്‍നോട്ടം, എഐ ഉപയോഗിച്ച്‌ കോഡുകള്‍ പരിശോധിക്കുക, നന്നാക്കുക ഉള്‍പ്പടെ പുതിയ കഴിവുകള്‍ ആർജിക്കേണ്ടതായി വരും.

എന്തായാലും ദൈനംദിന പ്രവർത്തനങ്ങളില്‍ എഐയുടെ ഉപയോഗം ഗൂഗിള്‍ ശക്തമാക്കിക്കൊണ്ടിരിക്കുകയാണെന്നാണ് സുന്ദർ പിച്ചൈയുടെ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നത്.

സോഫ്റ്റ് വെയർ വികസിപ്പിക്കുന്നതിന്റെ സമയം ലഘൂകരിക്കുന്നതിനൊപ്പം പുതിയ കാര്യങ്ങള്‍ ചെയ്യുന്നതിന് എഞ്ചിനീയർമാരെ കൂടുതല്‍ പ്രാപ്തമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് പിച്ചൈ പറയുന്നു.

പ്രവർത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനാണ് കോഡിങ് രംഗത്ത് ഗൂഗിള്‍ എഐയുടെ സഹായം തേടുന്നത്.

ജെമിനി എഐ പോലുള്ള പുതിയ എഐ മോഡലുകള്‍ വേഗത്തില്‍ വിന്യസിക്കുന്നതിനായി ഗൂഗിള്‍ ഗവേഷണം, മെഷീൻ ലേണിംഗ്, സുരക്ഷാ ടീമുകളെ അടുത്തിടെ സംയോജിപ്പിച്ചിരുന്നു.

X
Top