രാജ്യത്തെ മൊത്തവിപണിയിലെ വിലക്കയറ്റം കൂടി19 ദിവസത്തിനിടെ 4,160 രൂപ കൂടി; സ്വർണവില 54,000 കടന്നുവികസന പദ്ധതികൾ തടസ്സപ്പെടുത്താൻ വിദേശ ശക്തികൾ എൻജിഒകൾക്ക് പണം നൽകുന്നുവെന്ന് ആദായനികുതി വകുപ്പ്ഡോളറിനെതിരെ റെക്കോഡ് തകര്‍ച്ച നേരിട്ട് രൂപഈ സീസണില്‍ പഞ്ചസാര കയറ്റുമതി അനുവദിക്കില്ലെന്ന് കേന്ദ്രം

നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ ഗൂഗിള്‍ സെര്‍ച്ച് എഞ്ചിന്‍, ഇന്ത്യയിലെത്താന്‍ വൈകും

ന്യൂയോര്‍ക്ക്: നിര്‍മ്മിത ബുദ്ധിയുടെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന സെര്‍ച്ച് എഞ്ചിന്‍ ഗൂഗിള്‍ അവതിരിപ്പിച്ചു. സെര്‍ച്ച് സവിശേഷതകള്‍ പരീക്ഷിക്കുന്ന പുതിയ പ്ലാറ്റ്‌ഫോം സെര്‍ച്ച് ലാബ്‌സിനെ ഗൂഗിള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് പിന്തുണയോടെ നവീകരിക്കുകയായിരുന്നു.ഐ / ഒ 2023 ഇവന്റില്‍ അനാച്ഛാദനം ചെയ്ത് രണ്ടാഴ്ചയ്ക്ക് ശേഷം, യുഎസിലെ പരിമിത ഉപയോക്താക്കള്‍ക്ക് സര്‍ച്ചിലേയ്ക്ക് ആക്‌സസ് ലഭ്യമായി.

റിപ്പോര്‍ട്ടുകള്‍ പ്രകാരം പുതിയ സെര്‍ച്ച് എഞ്ചിനില്‍ സംഗ്രഹങ്ങള്‍ ലഭ്യമാകുന്നുണ്ട്. സാധാരണ നീല ലിങ്കുകള്‍ക്ക് പകരം തിരയല്‍ ഫലങ്ങളുടെ സംക്ഷിപ്ത അവലോകനം ലഭ്യമാകുന്നതോടൊപ്പം ഫോളോ-അപ്പ് ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ട് സംവദിക്കാനും വിഷയത്തിലേയ്ക്ക് ആഴത്തില്‍ ഇറങ്ങിചെല്ലാനും ഉപയോക്താക്കള്‍ക്ക് സാധിക്കും. ഉറവിടങ്ങളിലേക്കുള്ള ലിങ്കുകകള്‍ ലഭ്യമാകുന്നതിനാല്‍ വിവരങ്ങളുടെ കൃത്യത അവര്‍ക്ക് ബോധ്യപ്പെടുകയും ചെയ്യും.

ഷോപ്പിംഗ് സമയത്ത് പരിഗണിക്കേണ്ട ഉല്‍പ്പന്നങ്ങളുടെയും കാര്യങ്ങളുടെയും ശ്രേണി കണ്ടെത്തുക പോലുള്ള പ്രവൃത്തികള്‍ക്ക് എസ്ജിഎ സപ്പോര്‍ട്ടഡ് സര്‍ച്ച് ഉപയോഗപ്പെടുത്താം. ഫലപ്രദമായ തിരയിലിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് ഫീച്ചറുകളുടെ കൂട്ടമായ സെര്‍ച്ച് ജനറേറ്റീവ് എക്‌സ്പീരിയന്‍സ് (എസ്ജിഇ) ഈ മാസമാദ്യമാണ് ഗൂഗിള്‍ പുറത്തിറക്കിയത്.

എസ്ജിഇക്ക് പുറമേ, ലാബ്‌സ് വേറെയും സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. തിരയല്‍ ഫലങ്ങളിലെ ഓരോ ലിങ്കിനും ഒരു ബട്ടണ്‍ ചേര്‍ക്കുന്നു. ഇത് ഇഷ്ടമുള്ളഷീറ്റിലേക്ക് വേഗത്തില്‍ ലിങ്കുകള്‍ ചേര്‍ക്കാന്‍ അനുവദിക്കും.

രണ്ടാമത്തേത് കോഡ് ടിപ്‌സ് ആണ്, കോഡ് എഴുതാനും ശരിയാക്കാനും പ്രത്യേകമായി നിര്‍മ്മിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പവര്‍ സൊല്യൂഷനാണിത്.

X
Top