Alt Image
പഞ്ചസാര ഇറക്കുമതിക്ക് ഇളവ് നീട്ടി കേന്ദ്രം; ഉല്‍പ്പാദനം പത്ത് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക്? ◆ ആഗോള ബാങ്കിങ് മേഖല സ്ഥിരതയോടെ മുന്നോട്ട് പോകുമെന്ന് മൂഡീസ് ◆ ഏഷ്യയിലെ മൂന്നാമത്തെ വന്‍ശക്തിയായി ഇന്ത്യ; ഏഷ്യ പവര്‍ ഇന്‍ഡക്സ് 2026ല്‍ ജപ്പാനെയും റഷ്യയെയും പിന്നിലാക്കി ◆ കുതിച്ചുയർന്ന് വിദ്യാഭ്യാസ വായ്പാ വിപണി; 2019നെ അപേക്ഷിച്ച് കുടിശ്ശികയിൽ 3.2 മടങ്ങ് വർധനവെന്ന് റിപ്പോർട്ട് ◆ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് കരുത്തായി നിർമാണ മേഖല; പിഎംഐ ഒൻപത് മാസത്തെ ഉയർന്ന നിലയിൽ ◆

മൈക്രോസോഫ്റ്റിൽ വൻ അഴിച്ചുപണി; ആഗോള തകരാറിന് പിന്നാലെ ‘കോഡ് റെഡ്’ പ്രഖ്യാപിച്ച് കമ്പനി

നവംബർ 12-13 തീയതികളിൽ ഏകദേശം 24 മണിക്കൂറോളം നീണ്ടുനിന്ന മൈക്രോസോഫ്റ്റ് 365 ആഗോള തകരാറിന് പിന്നാലെ കമ്പനി ‘കോഡ് റെഡ്’ അടിയന്തര നടപടികൾ പ്രഖ്യാപിച്ചു.

സോഫ്റ്റ്‌വെയർ പിഴവുകൾ മൂലമുണ്ടായ ഈ തടസ്സം ഔട്ട്‌ലുക്ക്, എക്സ്ചേഞ്ച് ഓൺലൈൻ, ടീമ്സ്, കോപൈലറ്റ് എന്നിവയെ ബാധിക്കുകയും ലോകമെമ്പാടുമുള്ള ഉപയോക്താക്കളെ വലയ്ക്കുകയും ചെയ്ത സാഹചര്യത്തിലാണ് എൻജിനീയറിങ്, പ്രവർത്തന സംവിധാനങ്ങളിൽ സമഗ്ര മാറ്റം വരുത്താൻ മൈക്രോസോഫ്റ്റ് തീരുമാനിച്ചത്.

സിസ്റ്റത്തിലെ അമിതഭാരം നിയന്ത്രിക്കുക, വിവിധ മേഖലകളിലേക്കുള്ള ഡാറ്റാ ട്രാഫിക് വേർതിരിക്കുക, വേഗത്തിൽ സേവനങ്ങൾ പുനഃസ്ഥാപിക്കുക തുടങ്ങി അഞ്ച് പ്രധാന മേഖലകളിലാണ് ‘കോഡ് റെഡി’ലൂടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഭാവിയിൽ സമാനമായ തകരാറുകളുണ്ടായാൽ ഒരു മണിക്കൂറിനുള്ളിൽ ആഗോളതലത്തിൽ സേവനങ്ങൾ പൂർണ്ണമായി പുനഃസ്ഥാപിക്കാനും, തകരാറുകളുടെ കാരണം വേഗത്തിൽ കണ്ടെത്താൻ എഐ ഏജന്റുകളെ ഉപയോഗിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.

എക്സ്ചേഞ്ച് ഓൺലൈനിന്റെ ചരിത്രത്തിൽ ഇത്രയധികം ഉപയോക്താക്കൾക്ക് ദീർഘനേരം ഇമെയിൽ നഷ്ടമായ സംഭവം ഇതാദ്യമാണെന്ന് മൈക്രോസോഫ്റ്റ് 365 കോർ പ്രസിഡന്റ് ജേസൺ ഹെൻഡേഴ്‌സൺ വ്യക്തമാക്കി.

സബ്‌സ്ട്രേറ്റ് എൻജിനീയറിങ് ടീമുമായി ദിവസേന യോഗം ചേർന്ന് പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുമെന്നും അദ്ദേഹം അറിയിച്ചു.

X
Top