Alt Image
തീരുവ ഭീഷണിക്ക് പിന്നാലെ യുഎസിന് മറുപടിയുമായി ഇന്ത്യ ◆ നിര്‍മ്മാണ ഉപകരണങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാൻ 11,000 കോടിയുടെ പദ്ധതി ◆ ഇന്ത്യയില്‍ സംരംഭക വിപ്ലവം; എംഎസ്എംഇ രജിസ്‌ട്രേഷനുകൾ പത്ത് കോടി പിന്നിട്ടു ◆ പഞ്ചസാര ഇറക്കുമതിക്ക് ഇളവ് നീട്ടി കേന്ദ്രം; ഉല്‍പ്പാദനം പത്ത് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക്? ◆ ആഗോള ബാങ്കിങ് മേഖല സ്ഥിരതയോടെ മുന്നോട്ട് പോകുമെന്ന് മൂഡീസ് ◆

ടാറ്റാ സ്റ്റീല്‍- അപ്പോളോ ട്യൂബ്സ് കരാർ: കരാർ ഘടന പുനഃപരിശോധിക്കാൻ തയാറാണെന്ന് ടാറ്റാ സ്റ്റീൽ

ടാറ്റാ സ്റ്റീലും എപിഎൽ അപ്പോളോ ട്യൂബ്സും (APL Apollo Tubes) തമ്മിൽ പ്രഖ്യാപിച്ച 28,000 കോടി രൂപയുടെ ഇടപാടിൽ ഓഹരി ഉടമകളുടെ ആശങ്കകൾ ഉയർന്നതിനെ തുടർന്ന്, കരാർ ഘടന പുനഃപരിശോധിക്കാൻ തയാറാണെന്ന് ടാറ്റാ സ്റ്റീൽ സി.ഇ.ഒ ടി.വി. നരേന്ദ്രൻ. എപിഎൽ അപ്പോളോയുടെ കടബാധ്യത 10,000-12,000 കോടി രൂപയായി പരിമിതപ്പെടുത്താനുള്ള മാറ്റങ്ങളാണ് നിലവിൽ മാനേജ്‌മെന്റ് തലത്തിൽ ചർച്ച ചെയ്യുന്നത്.

ടാറ്റാ സ്റ്റീലിന്റെ ട്യൂബ്സ്, കളേഴ്സ് ബിസിനസുകൾ എപിഎൽ അപ്പോളോ ഏറ്റെടുക്കുന്നതും, പകരം എപിഎൽ അപ്പോളോ പ്രൊമോട്ടർമാരുടെ 26.38 ശതമാനമം ഓഹരികൾ ടാറ്റാ സ്റ്റീൽ വാങ്ങുന്നതുമായിരുന്നു പ്രാഥമിക കരാർ. എന്നാൽ സ്വത്തുക്കളുടെ മൂല്യം, ഉയർന്ന കടബാധ്യത, പ്രൊമോട്ടർമാർക്കും പൊതു ഓഹരി ഉടമകൾക്കും ലഭിക്കുന്ന ആനുകൂല്യങ്ങളിലെ വ്യത്യാസങ്ങൾ എന്നിവ നിക്ഷേപകർക്കിടയിൽ വലിയ എതിർപ്പുണ്ടാക്കി.

ഈ പദ്ധതി പ്രാബല്യത്തിൽ വരാൻ എപിഎൽ അപ്പോളോയിലെ ഓഹരി ഉടമകളിൽ നിന്ന് 75 ശതമാനത്തിൽ കുറയാത്ത വോട്ടുകളോടെയുള്ള പ്രത്യേക പ്രമേയം ആവശ്യമാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ കമ്പനി അവതരിപ്പിച്ച അഞ്ച് പ്രമേയങ്ങൾ സ്ഥാപന നിക്ഷേപകരുടെ (Institutional investors) വിയോജിപ്പ് കാരണം പരാജയപ്പെട്ടിരുന്നു.

സ്ഥാപന നിക്ഷേപകരുടെ വോട്ടിംഗ് പങ്കാളിത്തം 90 ശതമാനത്തോളമായി ഉയർന്ന സാഹചര്യത്തിൽ, നിക്ഷേപകർക്ക് ബോധ്യപ്പെടുന്ന രീതിയിൽ പരിഷ്കരിച്ച പുതിയ നിർദ്ദേശം മുന്നോട്ടുവെക്കുക എന്നത് ടാറ്റാ സ്റ്റീലിന് നിർണായകമാണ്.

X
Top