രാജ്യത്തിന്റെ ജിഡിപി കണക്കുകളില്‍ വാക്‌പോര് മുറുകുന്നുറിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽ

എല്‍ ആന്‍ഡ് ടി എനര്‍ജി ഹൈഡ്രോകാര്‍ബണിന് മികച്ച കരാറുകള്‍

ന്യൂഡല്‍ഹി: ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ ലിമിറ്റഡിന്റെ ഹൈഡ്രോകാര്‍ബണ്‍ ബിസിനസ് വിഭാഗമായ എല്‍ ആന്‍ഡ് ടി എനര്‍ജി ഹൈഡ്രോകാര്‍ബണിന് മികച്ച കരാറുകള്‍ ലഭ്യമായി.

സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ റെഗുലേറ്ററി ഫയലിംഗില്‍ കമ്പനി അറിയിച്ചതാണ് ഇക്കാര്യം. 1,000 കോടി മുതല്‍ 2,500 കോടി രൂപ വരെയുള്ള പദ്ധതികളാണ് ഇത്.

ഷെല്‍ പിഎല്‍സി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഭാഗമായ ബ്രിട്ടീഷ് ഗ്യാസ് എക്‌സ്‌പ്ലോറേഷന്‍ ആന്‍ഡ് പ്രൊഡക്ഷന്‍ ഇന്ത്യയില്‍ നിന്ന് ഓഫ്‌ഷോര്‍ സൗകര്യങ്ങള്‍ ഡീകമ്മിഷന്‍ ചെയ്യുന്നതിനുള്ള കരാറാണ് ഒന്ന്.

പൈപ്പ് ലൈന് റീപ്ലേസ് മെന്റ് പ്രൊജക്റ്റ്6 പദ്ധതിയുടെ (പിആര് പി6)പ്രവര് ത്തനങ്ങള് ക്കായി ഒഎന്‍ജിസിയില്‍ നിന്നും കമ്പനി ഓര്‍ഡര്‍ നേടിയിട്ടുണ്ട്.

ഒഎന്‍ജിസിയുടെ പടിഞ്ഞാറന്‍ തീരത്തെ ഓഫ്‌ഷോര്‍ വയലുകളില്‍ ഏകദേശം 42 കിലോമീറ്റര്‍ സബ് സീ പൈപ്പ് ലൈനുകളും അനുബന്ധ സബ് സീ വര്‍ക്കുകളും സ്ഥാപിക്കുന്നത് ഓര്‍ഡറില്‍ പെടുന്നു.

നേരത്തെ മധ്യപ്രദേശില് ഓഫ്‌സ്ട്രീം പമ്പ്ഡ് സ്‌റ്റോറേജ് പ്രൊജക്റ്റ് വികസിപ്പിക്കുന്നതിന് തങ്ങളുടെ ഓര്‍്ഡര്‍ നേടിയതായി ലാര്‍്‌സന്‍ ആന്‍ഡ് ടര്‍ബോ അറിയിച്ചിരുന്നു. നിര്‍മ്മാണ വിഭാഗത്തിന്റെ ഹെവി സിവില്‍ ഇന്‍ഫ്രാസ്ട്രക്ചര് വിഭാഗമാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കുക.

നിര്‍മ്മാണം പൂര്‍ത്തിയായാല്‍ രാജ്യത്തെ ഏറ്റവും വലിയ ക്ലീന്‍ എനര്‍ജി പ്രൊജക്ടാകും ഇത്. ലാര്‍സണ്‍ ആന്റ് ടൂബ്രോ നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യമാണ് ജോലി പൂര്‍ത്തിയാക്കുക.

X
Top