Alt Image
ബിസിനസ് വളർച്ചയിൽ തിളങ്ങി കേരള ബാങ്കുകൾ ◆ 2027ൽ ഇന്ത്യ ചൈനയേക്കാൾ വളർച്ച കൈവരിക്കുമെന്ന് ഗോൾഡ്മാൻ സാക്സ് ◆ അന്താരാഷ്ട്ര വിപണിയിൽ എണ്ണ വിലയിൽ ഇടിവ് ◆ രാജ്യത്തെ ടോൾ വരുമാനത്തിൽ റെക്കോർഡ് കുതിപ്പ്; ഒക്ടോബറിൽ പിരിച്ചത് 6,640 കോടി രൂപ, ഡിജിറ്റൽ ഇടപാടുകളിൽ വൻ വർദ്ധനവ് ◆ പിഎം സൂര്യ ഘർ മുഫ്ത് ബിജ്‍ലി യോജന: പുരപ്പുറ സോളർ പദ്ധതിയിൽ അതിവേഗ മുന്നേറ്റവുമായി ഇന്ത്യ ◆

2027ൽ ഇന്ത്യ ചൈനയേക്കാൾ വളർച്ച കൈവരിക്കുമെന്ന് ഗോൾഡ്മാൻ സാക്സ്

ന്യൂഡൽഹി: 2027ൽ ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് ഗോൾഡ്മാൻ സാക്സ് റിസർച്ചിന്റെ പുതിയ റിപ്പോർട്ട്. പ്രസ്തുത റിപ്പോർട്ട് പ്രകാരം 7.2 ശതമാനമായിരിക്കും 2027ൽ ഇന്ത്യയുടെ ജി.ഡി.പി വളർച്ച. 2026ലെ 7.9 ശതമാനത്തെ അപേക്ഷിച്ച് ഇത് കുറവാണ്.

അതേസമയം, ചൈനയുടെ വളർച്ച വെറും 4.5 ശതമാനമായിരിക്കും എന്നാണ് ഗോൾഡ്മാൻ സാക്സിന്റെ പ്രവചനം. അതായത് ഇന്ത്യ ചൈനയേക്കാൾ 2.7 ശതമാനം പോയിന്റ് അധികം വളർച്ച കൈവരിക്കും. ആഭ്യന്തര ഉപഭോഗത്തിലെ കുറവും പ്രോപ്പർട്ടി മേഖലയിലെ തുടരുന്ന പ്രതിസന്ധിയും ചൈനയുടെ വളർച്ചയെ ബാധിക്കുമെന്ന് റിപ്പോർട്ട് പറയുന്നു.

2027ൽ ആഗോള സമ്പദ്‌വ്യവസ്ഥ സ്ഥിരമായ വളർച്ച കൈവരിക്കുമെന്നും ഗോൾഡ്മാൻ സാക്സ് റിപ്പോർട്ടിലുണ്ട്. അടുത്ത വർഷം ആഗോള ജി.ഡി.പി 2.8 ശതമാനം വളരുമെന്നാണ് വിലയിരുത്തൽ. 2026ൽ ഇത് 2.7 ശതമാനമായിരുന്നു. യു.എസ്, ജപ്പാൻ, യു.കെ എന്നീ രാജ്യങ്ങൾ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഊർജ വില കുറയുന്നതും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ വൻ നിക്ഷേപങ്ങളുമാണ് ഈ വളർച്ചക്ക് കാരണം. എന്നാൽ, ഇറാനിലെ സംഘർഷം വീണ്ടും രൂക്ഷമാകുക, വർധിക്കുന്ന ധനക്കമ്മി, പ്രതീക്ഷിച്ചതിലും കുറഞ്ഞ എ.ഐ മൂലധനച്ചെലവ് എന്നിവ വളർച്ചക്ക് തിരിച്ചടിയായേക്കും.

മിഡിൽ ഈസ്റ്റിലെ വിതരണ സാഹചര്യങ്ങൾ സാധാരണ നിലയിലാകുന്നതോടെ 2027 അവസാനത്തോടെ ബ്രെന്റ് ക്രൂഡ് വില ബാരലിന് 78 ഡോളറായി കുറഞ്ഞേക്കുമെന്നും റിപ്പോർട്ടിലുണ്ട്. കൂടാതെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ (എ.ഐ) നിക്ഷേപങ്ങളും ആഗോള വളർച്ചയിൽ നിർണായക പങ്കുവഹിച്ചേക്കുമെന്നും പ്രതീക്ഷിപ്പെടുന്നു.

2027ൽ എ.ഐ നിക്ഷേപം 1.8 ട്രില്യൺ ഡോളറായി ഉയരും. 2026ൽ 1.1 ട്രില്യൺ ഡോളറായിരുന്നു ഇത്.

X
Top