ചെമ്പിന്‍റെ വിലയിൽ വന്‍ കുതിപ്പ്സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നുറിവേഴ്‌സ് ഗിയറിട്ട് സ്വർണവിലമാലിദ്വീപുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താന്‍ നിര്‍ണായക നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്രാജ്യത്തെ 11 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍ക്കരിക്കുന്നു

ആഗോള ഇവി വില്‍പ്പന കുതിച്ചുയരുന്നു

ന്യൂയോർക്ക്: ആഗോളതലത്തില്‍  ഫുള്‍ ഇലക്ട്രിക്, പ്ലഗ്-ഇന്‍ ഹൈബ്രിഡ് വാഹനങ്ങളുടെ വില്‍പ്പന വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷത്തെ വില്‍പ്പന 17 ദശലക്ഷത്തിലധികം കാറുകളായി ഉയര്‍ന്നു. ഡിസംബറില്‍ ഉണ്ടായ തുടര്‍ച്ചയായ നാലാം മാസത്തെ റെക്കോര്‍ഡ് വില്‍പ്പനയാണ് ഇതിനുകാരണമായത്. ഈ രംഗത്ത് ചൈനയുടെ വളര്‍ച്ച തുടരുകയും യൂറോപ്പ് സ്ഥിരത കൈവരിക്കുകയും ചെയ്തു. പ്രോത്സാഹനങ്ങളും എമിഷന്‍ ടാര്‍ഗെറ്റുകളും ചൈനയിലെ ഇവി വില്‍പ്പനയെ മുന്നോട്ട് നയിച്ചു. യൂറോപ്പിലെ ഏറ്റവും വലിയ ബാറ്ററി-ഇലക്ട്രിക് വിപണിയായി ജര്‍മ്മനിയെ കഴിഞ്ഞ വര്‍ഷം ബ്രിട്ടന്‍ മറികടക്കുകയും ചെയ്തതായി ഗവേഷണ സ്ഥാപനമായ റോ മോഷന്‍ പറഞ്ഞു.  

യൂറോപ്പില്‍ പുതിയ ഉദ്വമന ലക്ഷ്യങ്ങള്‍ ആരംഭിക്കുകയാണ്. വരാനിരിക്കുന്ന ട്രംപ് ഭരണകൂടത്തിന് കീഴിലുള്ള യുഎസ് നയ മാറ്റങ്ങളും പ്രധാനമാണ്. അതിനാല്‍ 2025-നെ ഒരു പരിവര്‍ത്തന വര്‍ഷമായി കണക്കാക്കുന്നു.  ഡിസംബറില്‍ ചൈനയിലെ വില്‍പ്പന 36.5 ശതമാനം ഉയര്‍ന്ന് 1.3 ദശലക്ഷമായി ഉയര്‍ന്നു, 2024-ല്‍ മൊത്തം 11 ദശലക്ഷമായി. യുണൈറ്റഡ് സ്റ്റേറ്റ്സിലും കാനഡയിലും ഡിസംബറില്‍ ഇവി വില്‍പ്പന 8.8 ശതമാനം ഉയര്‍ന്ന് 0.19 ദശലക്ഷമായി ഉയര്‍ന്നു. യൂറോപ്പില്‍ 2023ലെ ഡിസംബറിനെ അപേക്ഷിച്ച് 2024-ല്‍ 0.7 ശതമാനം വര്‍ധനിച്ച്  0.31 ദശലക്ഷമായി ഉയര്‍ന്നു. ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഡിസംബറിലെ  വില്‍പ്പന  26.4 ശതമാനമാണ് ഉയര്‍ന്നത്.  

ഒക്ടോബര്‍ അവസാനം യൂറോപ്യന്‍ യൂണിയന്‍ താരിഫ് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നുള്ള നവംബറിലെ ഡാറ്റ അനുസരിച്ച് ചൈനീസ് നിര്‍മ്മിത ഇവി മോഡലുകളുടെ വില്‍പ്പനയില്‍ വ്യക്തമായ ഇടിവുണ്ടായിട്ടില്ല.  അതിനിടെ, സാമ്പത്തിക വളര്‍ച്ചയെ പുനരുജ്ജീവിപ്പിക്കുന്നതിനിടയില്‍ ഇവിയിലേക്ക് മാറുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമത്തില്‍, ചൈന ഓട്ടോ ട്രേഡ്-ഇന്‍ സബ്സിഡികള്‍ 2025-ലേക്ക് നീട്ടി.

X
Top