ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

‘കൂടുതൽ വിദ്യാർത്ഥികൾ വരട്ടെ’ – ജർമ്മനി ഇന്ത്യൻ വിദ്യാർത്ഥികളുടെ എപിഎസ് സർട്ടിഫിക്കറ്റുകൾ ഡിജിറ്റൽ ആക്കുന്നു

സ്റ്റുഡന്റ് വിസയിൽ ഇന്ത്യയിൽ നിന്ന് കൂടുതൽ വിദ്യാർത്ഥികൾ രാജ്യത്തേക്ക് എത്തുന്നതിന് പ്രോത്സാഹന നടപടിയുമായി ജർമ്മനി.

അതിനുള്ള ആദ്യപടിയായി ജർമ്മൻ എംബസിയുടെ അക്കാദമിക് ഇവാലുവേഷൻ സെന്റർ, പേപ്പർ പ്രിന്റ് ചെയ്ത സർട്ടിഫിക്കറ്റുകൾക്ക് പകരം ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ നൽകുമെന്ന് പ്രഖ്യാപിച്ചു. ഒരാഴ്ചക്കുള്ളിൽ പുതിയ സൗകര്യം ലഭ്യമായിത്തുടങ്ങും.

ജർമ്മൻ സർവകലാശാലകളിലേക്കുള്ള അപേക്ഷകളുടെ പ്രോസസ്സിംഗ് സമയം ത്വരിതപ്പെടുത്തുകയും അപേക്ഷകർക്ക് കൂടുതൽ ജർമ്മൻ സർവ്വകലാശാലകളിലേക്ക് അപേക്ഷിക്കുന്നത് എളുപ്പമാക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്‌ഷ്യം.

2022 നവംബർ 1 മുതൽ, ഇന്ത്യൻ വിദ്യാർത്ഥികൾ ജർമ്മൻ സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കുന്നതിന്, അവരുടെ അക്കാദമിക് രേഖകൾ ജർമ്മൻ അക്കാദമിക് ഇവാലുവേഷൻ സെന്റർ (APS) വിലയിരുത്തുകയും ആധികാരികത സർട്ടിഫിക്കറ്റ് നേടുകയും ചെയ്യേണ്ടത് നിർബന്ധമാക്കിയിരുന്നു.

പുതിയ ഡിജിറ്റൽ എപിഎസ് സർട്ടിഫിക്കറ്റുകൾ സുരക്ഷിതമായ പിഡിഎഫ് ഫയൽ ഫോർമാറ്റിൽ നൽകുകയും ഡിജിറ്റൽ സിഗ്നേച്ചർ വഴി സാധൂകരിക്കപ്പെടുകയുമാവും ചെയ്യുക. APS പരിശോധന പൂർത്തിയാകുമ്പോൾ നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസം വഴി ഡിജിറ്റൽ സർട്ടിഫിക്കറ്റ് കൈമാറും.

ഡിജിറ്റൽ സർട്ടിഫിക്കറ്റിന് പേപ്പർ പ്രിന്റഡ് സർട്ടിഫിക്കറ്റിന്റെ അതേ സാധുതയുണ്ട്, കൂടാതെ വിദ്യാർത്ഥി വിസ അപേക്ഷകൾക്കായുള്ള വിഎഫ്എസ്, ജർമ്മൻ എംബസി/കോൺസുലേറ്റ്, കൂടാതെ യൂണി-അസിസ്റ്റിലും ജർമ്മൻ സർവകലാശാലകളിലും പ്രവേശന പ്രക്രിയയ്ക്കായി ഡോക്യുമെന്റുകൾ സമർപ്പിക്കാൻ ഇത് ഉപയോഗിക്കാം.

നിലവിൽ പേപ്പർ പ്രിന്റഡ് എപിഎസ് സർട്ടിഫിക്കറ്റുകൾ ഉള്ളവർക്ക് അത് തുടർന്നും അംഗീകൃത രേഖയായി ഉപയോഗിക്കാൻ കഴിയും.

X
Top