ഇന്ത്യയുടെ വളർച്ച ഏഴ് ശതമാനത്തിലേക്ക് ഉയരുമെന്ന് ഐഎംഎഫ്ഇന്ത്യയിൽ നിന്നുള്ള സ്വർണ, വജ്ര കയറ്റുമതിയിൽ ഇടിവ്ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനിടെ ഇന്ത്യ വിൻഡ്ഫാൾ നികുതി വർധിപ്പിച്ചുഐടി രംഗത്ത് അരലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ ഒരുങ്ങുന്നുഅടുത്ത 4 വർഷത്തിനുള്ളിൽ എസി വിൽപന ഇരട്ടിയായേക്കും

സിമെന്റ് മേഖലയിൽ അദാനി ഗ്രൂപ്പ് ഈ വർഷം ഇരുവരെ ഏറ്റെടുത്തത് 3 കമ്പനികളെ

മുംബൈ: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയിലെ ഇന്ത്യയിലെ സിമെന്റ് രാജാവ് എന്നു നിസംശയം വിശേഷിപ്പിക്കാവുന്ന സമയമാണിത്. സിമെന്റ് മേഖലയിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി വൻ നിക്ഷേപമാണ് അദ്ദേഹം നടത്തുന്നത്.

അടിസ്ഥാന സൗകര്യ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അദാനിയെ സംബന്ധിച്ച് സിമെന്റ് ഒരു പ്രധാന അസംസ്‌കൃത വസ്തുവാണ്. ഈ ഏറ്റെടുപ്പുകൾ അദാനിയെ സംബന്ധിച്ച് ദീർഘകാലത്ത് വൻ നേട്ടമാകുമെന്നാണ് വിദഗ്ധർ പറയുന്നത്.

അദാനി ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ അംബുജ സിമെന്റ്സ് ആണ് നിലവിൽ ഏറ്റെടുക്കൽ വാർത്തകളിൽ നിറയുന്നത്. പെന്ന സിമെന്റ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (പിസിഐഎൽ) 100 ശതമാനം ഓഹരികൾ 10,422 കോടി രൂപയ്ക്ക് അദാനി കമ്പനി ഏറ്റെടുക്കൽ പ്രഖ്യാപിച്ചു.

2028 ഓടെ വാർഷിക ഉൽപ്പാദന ശേഷി 140 മില്യൺ ടണ്ണാക്കി ഉയർത്തുകയെന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിനാണ് പുതിയ ഏറ്റെടുപ്പ്.

ഹൈദരാബാദ് ആസ്ഥാനമായുള്ള പിസിഐഎല്ലിന്റെ പ്രൊമോട്ടർ ഗ്രൂപ്പ് പി പ്രതാപ് റെഡ്ഡിയും കുടുംബവുമായിരുന്നു. ഇവരിൽ നിന്നാണ് 100 ശതമാനം ഓഹരികളും അംബുജ സിമെന്റ്സ് സ്വന്തമാക്കുന്നത്.

ഏറ്റെടുക്കലോടെ അദാനി സിമെന്റ്‌സിന്റെ ഇന്ത്യയിലെ വിപണി വിഹിതം 2 ശതമാനവും, ദക്ഷിണേന്ത്യയിലേത് 8 ശതമാനവും വർധിക്കും. അംബുജ സിമെന്റ്‌സിന്റെ ത്വരിതഗതിയിലുള്ള വളർച്ചാ യാത്രയിലെ സുപ്രധാന ചുവടുവയ്പ്പാണ് ഈ ഏറ്റെടുക്കലെന്ന് അംബുജ സിമെന്റ്‌സിന്റെ സിഇഒ അജയ് കപൂർ പറഞ്ഞു.

പിസിഐഎല്ലിന്റെ മൊത്തം വാർഷിക ഉൽപ്പാദന ശേഷി 14 മില്യൺ ടൺ ആണ്. ഇതിൽ 10 മില്യൺ ടൺ പ്രവർത്തനക്ഷമമാണ്. ബാക്കിയുള്ളത് കൃഷ്ണപട്ടണം (2 MTPA), ജോധ്പൂർ (2 MTPA) എന്നിവിടങ്ങളിൽ നിർമ്മാണത്തിലാണ്. ഇത് 6 മുതൽ 12 മാസത്തിനുള്ളിൽ പൂർത്തിയാകും.

പിസിഐഎല്ലിന്റെ തന്ത്രപ്രധാനമായ സ്ഥാനവും, മതിയായ ചുണ്ണാമ്പുകല്ല് കരുതൽ ശേഖരവും അധിക നിക്ഷേപത്തിലൂടെ സിമെന്റ് ശേഷി വർദ്ധിപ്പിക്കാൻ അവസരം നൽകുന്നു.
ഏറ്റെടുക്കൽ പൂർണമാകുന്നതോടെ പിസിഐഎല്ലിന്റെ നിലവിലുള്ള ഡീലർമാർ അദാനി സിമെന്റ്‌സിന്റെ വിപണി ശൃംഖലയിലേക്ക് മാറുമെന്ന് കമ്പനി അറിയിച്ചു.

2024 സാമ്പത്തിക വർഷത്തിൽ മാത്രം അദാനി ഗ്രൂപ്പ് മൂന്ന് ഏറ്റെടുക്കലുകൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. സംഘി, ഏഷ്യൻ സിമന്റ്സ്, തൂത്തുക്കുടിയിലെ ജിയു എന്നിവയാണിവ. ഈ ഏറ്റെടുക്കൽ വഴി കമ്പനിയുടെ വാർഷിക ഉൽപ്പാദന ശേഷി 11.4 മില്യൺ ടൺ വർധിച്ചു. നിലവിൽ മൊത്തം ശേഷി 78.9 മില്യൺ ടൺ ആണ്.

വരുമാന കണക്കുകളിലും അംബുജ സിമെന്റ്‌സ് തിളങ്ങുകയാണ്. 2024 സാമ്പത്തിക വർഷത്തിൽ അംബുജ സിമെന്റ്സിന്റെ നികുതിക്ക് ശേഷമുള്ള ലാഭം 4,738 കോടി രൂപയാണ്.

വാർഷികാടിസ്ഥാനത്തിൽ ലാഭം 119 ശതമാനമാണ് കുതിച്ചത്. ഇതു റെക്കോഡ് ആണ്. പ്രവർത്തന എബിറ്റഡ 73 ശതമാനം ഉയർന്ന് 6,400 കോടി രൂപയായി.

X
Top