കേന്ദ്ര ബജറ്റ് 2024: പുതിയ നികുതി ഘടന ആകർഷകമായേക്കുംഇത്തവണയും അവതരിപ്പിക്കുന്നത് റെയിൽവേ ബജറ്റും കൂടി ഉൾപ്പെടുന്ന കേന്ദ്ര ബജറ്റ്ടെലികോം മേഖലയുടെ സമഗ്ര പുരോഗതി: വിവിധ കമ്പനികളുമായി ചർച്ച നടത്തി ജ്യോതിരാദിത്യ സിന്ധ്യഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ കുതിപ്പ് പ്രവചിച്ച് രാജ്യാന്തര ഏജൻസികൾസംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾ

ബ്ലൂംബര്‍ഗിന്റെ ആഗോള കോടിശ്വര പട്ടികയിൽ അദാനി ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നൻ

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും സമ്പന്നനെന്ന സ്ഥാനം മുകേഷ് അംബാനിയില് നിന്ന് ഗൗതം അദാനി തിരികെ പിടിച്ചു. ഇതോടെ ബ്ലൂംബര്ഗിന്റെ ലോക സമ്പന്ന പട്ടികയില് 12-ാം സ്ഥാനത്തെത്തി അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി. മുകേഷ് അംബാനിയാകട്ടെ 13-ാം സ്ഥാനത്തുമാണ്.

പട്ടിക പ്രകാരം അദാനിയുടെ മൊത്തം ആസ്തി 8,11,836 കോടി രൂപ (97.6 ബില്യണ് ഡോളര്) ആണ്. അംബാനിയുടേത് 8,06,845 കോടി രൂപ (97 ബില്യണ് ഡോളര്)യും. കഴിഞ്ഞ ഡിസംബറില് 4.41 ബില്യണ് ഡോളറിന്റെ നേട്ടവുമായി ബ്ലൂംബര്ഗിന്റെ പട്ടികയില് അദാനി 16-ാം സ്ഥാനത്തെത്തിയിരുന്നു.

ഹിന്ഡെന്ബെര്ഗ് റിപ്പോര്ട്ടിനെ തുടര്ന്ന് അദാനി ഗ്രൂപ്പ് ഓഹരികളില് കുത്തനെ ഇടിവുണ്ടായതാണ് കഴിഞ്ഞവര്ഷം അദാനിക്ക് തിരിച്ചടിയായത്.

പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യമില്ലെന്ന സുപ്രീം കോടിതിയുടെ വിധിയെതുടര്ന്ന് അദാനി ഗ്രൂപ്പ് ഓഹരികള് മികച്ച മുന്നേറ്റം നടത്തിയതാണ് അദാനി ഇപ്പോള് നേട്ടമാക്കിയത്.

X
Top