പാനീയ കാൻ നിർമാണം: ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള സമയപരിധി നീട്ടി ◆ അതിരൂക്ഷ പ്രതിസന്ധി: ഇന്ത്യയിലും പെട്രോൾ, ഡീസൽ വില കൂട്ടിയേക്കും ◆ മത്സ്യബന്ധന രംഗത്ത് വൻ മുന്നേറ്റത്തിനൊരുങ്ങി ഇന്ത്യ; ദേശീയ കർമ്മ പദ്ധതി ഉടൻ! ◆ പ്രതിരോധ- സാങ്കേതിക- വാണിജ്യ രംഗങ്ങളില്‍ പങ്കാളിത്തം ശക്തമാക്കാന്‍ ഇന്ത്യയും പോളണ്ടും ◆ യൂറോപ്പിലേക്ക് 7,000 കോടിയുടെ വെടിക്കോപ്പുകള്‍ വിറ്റ് ഇന്ത്യ; പ്രതിരോധ കയറ്റുമതിയില്‍ 1600% വളര്‍ച്ച ◆

ഇടത്തരം ഡ്രോണുകൾക്കുള്ള ഡിജിസിഎയുടെ രണ്ടാം തരം സർട്ടിഫിക്കറ്റ് സ്വന്തമാക്കി ഗരുഡ എയ്‌റോസ്‌പേസ്

ചെന്നൈ : ഡ്രോൺ നിർമ്മാതാക്കളായ ഗരുഡ എയ്‌റോസ്‌പേസ്, സിവിൽ ഏവിയേഷൻ ജനറൽ ഡയറക്ടറേറ്റിൽ നിന്ന് മീഡിയം കാറ്റഗറി ഡ്രോണുകളുടെ രണ്ടാം തരം സർട്ടിഫിക്കറ്റ് നേടിയതായി കമ്പനി അറിയിച്ചു

ഇടത്തരം വിഭാഗത്തിലുള്ള ഡ്രോണുകൾക്കുള്ള സർട്ടിഫിക്കറ്റ് ഗരുഡ എയ്‌റോസ്‌പേസിനെ വളർച്ചയുടെയും സ്കേലബിളിറ്റിയുടെയും പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണെന്ന് കമ്പനി സ്ഥാപകനും സിഇഒയുമായ അഗ്നിശ്വർ ജയപ്രകാശ് പറഞ്ഞു.

കർശനമായ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തിക്കൊണ്ട് ആകാശ വാഹന സാങ്കേതികവിദ്യയിലെ പുരോഗമനത്തിനായുള്ള ഗരുഡ എയ്‌റോസ്‌പേസിന്റെ പ്രയഗ്നമാണ് സർട്ടിഫിക്കേഷൻ കാണിക്കുന്നത്.

“ഞങ്ങളുടെ മീഡിയം കാറ്റഗറി ഡ്രോണുകൾക്ക് ഡിജിസിഎയിൽ നിന്ന് രണ്ടാം തരം സർട്ടിഫിക്കറ്റ് ലഭിച്ചതിൽ സന്തോഷമുണ്ട്. മീഡിയം കാറ്റഗറി ഡ്രോണുകൾക്ക് ഈ രണ്ടാം തരം സർട്ടിഫിക്കറ്റ് സുരക്ഷിതമാക്കുന്നത് ഗരുഡ എയ്‌റോസ്‌പേസിനെ വളർച്ചയുടെയും സ്കേലബിളിറ്റിയുടെയും പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ്,” ജയപ്രകാശ് പ്രസ്താവനയിൽ പറഞ്ഞു. .

X
Top