അഞ്ച് വര്‍ഷത്തിനുള്ളില്‍ ഭവനവായ്പ വിപണി ഇരട്ടിയിലധികം വളർച്ച നേടുംഇന്ത്യയുടെ വളർച്ച ഏഴ് ശതമാനത്തിലേക്ക് ഉയരുമെന്ന് ഐഎംഎഫ്ഇന്ത്യയിൽ നിന്നുള്ള സ്വർണ, വജ്ര കയറ്റുമതിയിൽ ഇടിവ്ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനിടെ ഇന്ത്യ വിൻഡ്ഫാൾ നികുതി വർധിപ്പിച്ചുഐടി രംഗത്ത് അരലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ ഒരുങ്ങുന്നു

ആദ്യ ഗ്രീന്‍ ഹൈഡ്രജന്‍ പദ്ധതി ഏപ്രിലില്‍ കമ്മീഷന്‍ ചെയ്യാനൊരുങ്ങി ഗെയില്‍

മുംബൈ: പൊതുമേഖലാ പ്രകൃതി വാതക കമ്പനിയായ ഗെയില്‍ (ഇന്ത്യ) ലിമിറ്റഡ് ആദ്യത്തെ ഗ്രീന്‍ ഹൈഡ്രജന്‍ പദ്ധതി കമ്മീഷന്‍ ചെയ്യാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്.

മധ്യപ്രദേശിലെ വിജയ്പൂര്‍ കോംപ്ലക്‌സിലെ ഗ്രീന്‍-ഹൈഡ്രജന്‍ ഉല്‍പ്പാദിപ്പിക്കുന്ന യൂണിറ്റിനുള്ള 10 മെഗാവാട്ട് പ്രോട്ടോണ്‍ എക്‌സ്‌ചേഞ്ച് മെംബ്രന്‍ ഇലക്ട്രോലൈസര്‍ കാനഡയില്‍ നിന്നാണ് ഇറക്കുമതി ചെയ്തിരിക്കുന്നത്.

പ്രാരംഭ തടസ്സങ്ങള്‍ കമ്മീഷന്‍ ചെയ്യുന്ന ഘട്ടത്തില്‍ ക്രമീകരിച്ചു കഴിഞ്ഞാല്‍, ഒരു മാസത്തിനുള്ളില്‍ ഉല്‍പ്പാദനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യൂണിറ്റ് പ്രതിദിനം ഏകദേശം 4.3 മെട്രിക് ടണ്‍ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വോളിയം അനുസരിച്ച് ഏകദേശം 99.999% പരിശുദ്ധിയോടെ പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജം നിര്‍മ്മിക്കും.

2030-ഓടെ വാര്‍ഷിക ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പ്പാദന ശേഷി 5 ദശലക്ഷം ടണ്ണിലെത്തിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

X
Top