കേരളത്തിന് 12000 കോടി കൂടി വായ്പയെടുക്കാൻ കേന്ദ്ര അനുമതി; 6000 കോടി ഉടൻ കടമെടുത്തേക്കുംഇന്ത്യയിലെ നഗരങ്ങളില്‍ 89 ദശലക്ഷം വനിതകള്‍ക്ക് തൊഴിലില്ലെന്ന് റിപ്പോര്‍ട്ട്ഇന്ത്യ ഏറ്റവും ഡിമാന്‍ഡുള്ള ഉപഭോക്തൃ വിപണിയാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്

ഫിന്‍ടെക് മേഖലയുടെ ഭാവി നിര്‍ണ്ണയിക്കുന്ന പ്രധാന ഘടകം യുപിഐയെന്ന് പഠനം

ന്യൂഡല്‍ഹി: ഡാറ്റ ആക്‌സസ്, യുപിഐയുടെ പ്രചാരം, എംബഡഡ് ഫിനാന്‍സ് എന്നിവയുടെ സ്വാധീനത്തിന് വിധേയമായിരിക്കും ഇന്ത്യയിലെ ഫിന്‍ടെക് മേഖലയുടെ ഭാവിയെന്ന് റിപ്പോര്‍ട്ട്. ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് നടത്തിയ പഠനത്തിലാണ് ഇക്കാര്യമുള്ളത്. 2025 ഓടെ 150 ബില്യണ്‍ ഡോളറിന്റെ മൂല്യം കൈവരിക്കുമെന്ന് ഗവണ്‍മെന്റ് കണക്കാക്കുന്ന ഒന്നാണ് രാജ്യത്തെ ഫിന്‍ടെക് മേഖല.

വികസിക്കുന്ന മധ്യവര്‍ഗവും വര്‍ദ്ധിച്ചുവരുന്ന നഗരവല്‍ക്കരണവും ഫിന്‍ടെക് വ്യവസായത്തിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തുമെന്ന് പഠനം പറയുന്നു. 2025 ഓടെ ഇന്ത്യയുടെ മധ്യവര്‍ഗമെന്നത് 46 ശതമാനം കുടുംബങ്ങളുള്‍പ്പെടുന്നതായിരിക്കും. നിലവില്‍ 37 ശതമാനം കുടുംബങ്ങള്‍ മാത്രമാണ് മധ്യവര്‍ഗത്തില്‍ ഉള്‍പ്പെടുന്നത്.

സമാനമായി, നഗരപ്രദേശങ്ങളിലെ ജനസംഖ്യ 2022ല്‍ 36 ശതമാനമായി ഉയര്‍ന്നു. 2017ല്‍ ഇത് 33 ശതമാനമായിരുന്നു. ‘വര്‍ദ്ധിച്ചുവരുന്ന സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം (2025ല്‍ 1130 ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍, 2020ല്‍ 600 ദശലക്ഷം), വര്‍ദ്ധിച്ചുവരുന്ന ഇന്റര്‍നെറ്റ് ലഭ്യത (2025ല്‍ 900 ദശലക്ഷം ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍), ഡാറ്റയുടെ വില കുറയല്‍, ഡാറ്റാ ആക്‌സസിലെ അഭൂതപൂര്‍വമായ വളര്‍ച്ച എന്നിവയായിരിക്കും ഫിന്‍ടെക്ക് സ്ഥാപനങ്ങളുടെ ഗതി നിര്‍ണ്ണയിക്കുന്ന മറ്റ് പ്രധാന ഘടകങ്ങള്‍.

ഇവയ്ക്ക് പുറമെ ജന്‍ ധന്‍ അക്കൗണ്ടുകള്‍, ആധാര്‍ കാര്‍ഡുകള്‍, മൊബൈല്‍ നമ്പറുകള്‍ എന്നിവ ലിങ്ക് ചെയ്യുന്നതിലൂടെ പ്രാപ്തമാകുന്ന ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങളും യുപിഐ പേയ്മന്റിലെ സ്‌ഫോടനാത്മകമായ വര്‍ധനവും ഫിന്‍ടെക്ക് സ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തും. 2020 ഏപ്രിലിനും 2021 ഏപ്രിലിനും ഇടയില്‍ യുപിഐ ഇടപാടിന്റെ അളവ് 2.6 മടങ്ങായി വര്‍ധിച്ചു. അതായത് ഈകാലയളവില്‍, യുപിഐ ഇടപാടുകള്‍ 1 ബില്യണില്‍ നിന്നും 2.6 ബില്യണായി ഉയര്‍ന്നു.

2022 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം പണരഹിത ഇടപാടുകളുടെ 60 ശതമാനത്തിലധികം യുപിഐ വഴിയാണ്. യുപിഐ നേതൃത്വം നല്‍കുന്ന ഡിജിറ്റല്‍ പണമിടപാടുകളുടെ വര്‍ദ്ധനവ് കൂടുതല്‍ ഡിജിറ്റല്‍ ഡാറ്റ സൃഷ്ടിച്ചു. അത് കൂടുതല്‍ വായ്പ നല്‍കുന്നതിന് ഫിന്‍ടെക്കുകളെ പ്രാപ്തമാക്കി, റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

ഫിന്‍ടെക്ക് വ്യവസായത്തെ ഉയര്‍ത്തുന്ന മറ്റൊരു ഘടകം എംബഡഡ് ഫിനാന്‍സ് സ്ഥാപനങ്ങളാണ്. തങ്ങളുടെ പ്ലാറ്റ് ഫോം വഴി സാമ്പത്തിക ഇടനിലക്കാരാകുന്ന സാമ്പത്തിക ഇതര സ്ഥാപനങ്ങളെയാണ് എംബഡഡ് ഫിനാന്‍സ് എന്നതുകൊണ്ടുദ്ദേശിക്കുന്നത്. വരും വര്‍ഷങ്ങളിലെ, എംബഡഡ് ഫിനാന്‍സിന്റെ ഉയര്‍ച്ച ഫിന്‍ടെക്കുകളെ സ്വാധീനിക്കും.

ഇകൊമേഴ്‌സ് മാര്‍ക്കറ്റ്‌പ്ലേസുകള്‍ (ആമസോണ്‍, ഫ്‌ലിപ്പ്കാര്‍ട്ട്), ഇകൊമേഴ്‌സ് പ്രാപ്തമാക്കുന്നവര്‍ (ഷോപ്പിഫൈ, വൂകൊമേഴ്‌സ്), പരമ്പരാഗത വായ്പ നല്‍കുന്നവര്‍ (ബജാജ് മാര്‍ക്കറ്റുകള്‍), മര്‍ച്ചന്റ് ഡിസ്‌കവറി പ്ലാറ്റ്‌ഫോമുകള്‍ (സെസ്റ്റ്, സിമ്പിള്‍) എന്നിവ ഇപ്പോള്‍ ബിഎന്‍പിഎല്‍ വഴിയുള്ള വ്യാപാരവും ധനസഹായവും (ഇപ്പോള്‍ വാങ്ങുക പിന്നീട് പണമടയ്ക്കുക) നടത്തുന്നുണ്ടന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

X
Top