പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യൻ വിപണിയെ സാരമായി ബാധിച്ചില്ലെന്ന് റിപ്പോർട്ട്ആരോഗ്യം,വിദ്യാഭ്യാസം,ദാരിദ്ര്യനിർമാർജനം: മികച്ച ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ കേരളം രണ്ടാംസ്ഥാനത്ത്ഇന്ധന വില വർധനവ്: സമ്മർദം ശക്തമാക്കി പൊതുമേഖല എണ്ണക്കമ്പനികൾഏപ്രിലില്‍ നടന്നത് 2,235 കോടി യുപിഐ ഇടപാടുകള്‍104 ടണ്‍ സ്വര്‍ണ്ണം തിരികെയെത്തിച്ച് ഇന്ത്യ

എഫ്ടിഎസ്ഇ, എസ്ആന്റ്പി ബിഎസ്ഇ പുന:രേകീകരണം 450 മില്യണ്‍ ഡോളര്‍ വിദേശ നിക്ഷേപം ലഭ്യമായേക്കും

ന്യൂഡല്‍ഹി: രണ്ട് പ്രധാന സൂചികകളായ എഫ്ടിഎസ്ഇയുടെ ഓള്‍ വേള്‍ഡ് ഓള്‍ ക്യാപ്, എസ്ആന്റ്പി ബിഎസ്ഇയുടെ ഭാരത് 22 എന്നിവ മാര്‍ച്ച് 17-ന് പുനഃസന്തുലിതമാക്കപ്പെടും.

ഇതോടെ ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റിലേക്ക് മൊത്തം 450 മില്യണ്‍ ഡോളറിന്റെ വിദേശ നിക്ഷേപം ഒഴുകും, നുമാവ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എസ് ആന്റ് പി ബിഎസ്ഇയുടെ ഭാരത് 22-ല്‍ എന്‍ടിപിസി, ഒഎന്‍ജിസി, പവര്‍ ഗ്രിഡ്, കോള്‍ ഇന്ത്യ, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എന്നിവയുടെ വര്‍ധിച്ച വെയ്‌റ്റേജ് മൊത്തം 84 മില്യണ്‍ ഡോളര്‍ വരും.

അതേസമയം ഐടിസി, ആക്‌സിസ് ബാങ്ക്, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ കമ്പനികളുടെ വെയ്‌റ്റേജുകള്‍ കുറച്ചത് ഏകദേശം 84 മില്യണ്‍ ഡോളറിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കിന് കാരണമാകും.

എഫ്ടിഎസ്ഇ ഓള്‍ വേള്‍ഡ് ഓള്‍ ക്യാപ് ഇന്‍ഡക്സില്‍ നിരവധി ഇന്ത്യന്‍ കമ്പനികളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിലവിലുള്ള ചില കമ്പനികളുടെ വെയ്റ്റേജും വര്‍ധിപ്പിച്ചതും ചിലതിന്റെ വെയ്‌റ്റേജ് കുറയ്ക്കുകയും ചെയ്തു. ഇതോടെ 205 മില്യണ്‍ ഡോളറിന്റെ പുറത്തേക്കുള്ള ഒഴുക്കിനെതിരെ 340 മില്യണ്‍ ഡോളറിന്റെ അധിക വരവ് പ്രതീക്ഷിക്കുന്നു.

കൊട്ടക് മഹീന്ദ്ര ബാങ്ക് 77 മില്യണ്‍ ഡോളറിന്റെ ഏറ്റവും ഉയര്‍ന്ന നിക്ഷേപം പ്രതീക്ഷിക്കുമ്പോള്‍ പതഞ്ജലി ഫുഡ്സ് പ്രതീക്ഷിക്കുന്നത് 28 മില്യണ്‍ ഡോളറും ജിന്‍ഡാല്‍ സ്റ്റീല്‍ (ഹിസാര്‍) പ്രതീക്ഷ 18 മില്യണ്‍ ഡോളറുമാണ്.

X
Top