64 ടണ്‍ സ്വര്‍ണ്ണം തിരികെ രാജ്യത്തെത്തിച്ച് ആര്‍ബിഐനിയന്ത്രണങ്ങൾ തിരിച്ചടിയായി; കയറ്റുമതിയിലും വിലയിലും ഇടിവ് നേരിട്ട് ഇന്ത്യൻ സവാള, ദുരിതത്തിലായി കർഷകർറഷ്യൻ എണ്ണക്കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തിയതോടെ പുതിയ കരാറുകൾ നിർത്തിവെച്ച് ഇന്ത്യൻ റിഫൈനറികൾകണ്ടൽ കാടുകൾക്കൊപ്പം വളരാൻ സമ്പദ്‌വ്യവസ്ഥ; വരുമാനമൊരുക്കാൻ പുതിയ പദ്ധതിവിദ്യാഭ്യാസ ടൂറിസവുമായി മുസിരിസ്; അന്താരാഷ്ട്ര സര്‍വകലാശാലകളുമായും സാംസ്‌കാരിക സ്ഥാപനങ്ങളുമായും കൈകോർക്കും

രണ്ടര വര്‍ഷത്തിനു ശേഷം പുതിയ ഫണ്ടുമായി ഫ്രാങ്ക്‌ളിന്‍ ടെമ്പ്‌ള്‍ടണ്‍

2020ല്‍ ആറ്‌ ഡെറ്റ്‌ സ്‌കീമുകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതിനെ ചൊല്ലിയുണ്ടായ വിവാദത്തെ തുടര്‍ന്നു രണ്ടര വര്‍ഷത്തെ ഇടവേളക്കു ശേഷം ഫ്രാങ്ക്‌ളിന്‍ ടെമ്പ്‌ള്‍ടണ്‍ പുതിയ ഫണ്ട്‌ വിപണിയിലെത്തിക്കുന്നു. ഫ്രാങ്ക്‌ളിന്‍ ടെമ്പ്‌ള്‍ടണ്‍ ബാലന്‍സ്‌ഡ്‌ അഡ്വാന്റേജ്‌ ഫണ്ട്‌ എന്ന ഹൈബ്രിഡ്‌ വിഭാഗത്തില്‍ പെടുന്ന പുതിയ ഫണ്ടിന്റെ എന്‍എഫ്‌ഒ ഓഗസ്റ്റ്‌ 16 മുതല്‍ സബ്‌സ്‌ക്രിപ്‌ഷന്‌ ലഭ്യമായിരിക്കും.

ഹൈബ്രിഡ്‌ വിഭാഗത്തിലെ ഏറ്റവും വലുതാണ്‌ ബാലന്‍സ്‌ഡ്‌ അഡ്വാന്റേജ്‌ ഫണ്ട്‌. നിലവില്‍ 25 ബാലന്‍സ്‌ഡ്‌ അഡ്വാന്റേജ്‌ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്നത്‌ നിക്ഷേപകരുടെ 1.7 ലക്ഷം കോടി രൂപയാണ്‌. ഓഹരി വിപണിയുടെ മൂല്യം അടിസ്ഥാനമാക്കി ഓഹരികളിലെയും കടപ്പത്രങ്ങളിലെയും നിക്ഷേപ അനുപാതം നിര്‍ണയിക്കുകയാണ്‌ ബാലന്‍സ്‌ഡ്‌ അഡ്വാന്റേജ്‌ ഫണ്ടുകള്‍ ചെയ്യുന്നത്‌. ഓഹരി വിപണി ചെലവേറിയതായിരിക്കുമ്പോള്‍ ഓഹരികളിലെ നിക്ഷേപം അനുപാതം കുറയ്‌ക്കുകയും കടപ്പത്രങ്ങളിലെ നിക്ഷേപം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഓഹരി വിപണി ചെലവ്‌ കുറഞ്ഞ നിലയിലെത്തുമ്പോള്‍ ഓഹരികളിലെ നിക്ഷേപം അനുപാതം വര്‍ധിപ്പിക്കുകയും കടപ്പത്രങ്ങളിലെ നിക്ഷേപം കുറയ്‌ക്കുകയും ചെയ്യുന്നു.

2020 ഏപ്രിലിലാണ്‌ ഫ്രാങ്ക്‌ളിന്‍ ടെമ്പ്‌ള്‍ടണ്‍ ആറ്‌ ഡെറ്റ്‌ സ്‌കീമുകള്‍ നിര്‍ത്തലാക്കിയത്‌. ഇതിനെ തുടര്‍ന്ന്‌ സെബി ഫ്രാങ്ക്‌ളിന്‍ ടെമ്പ്‌ള്‍ടണിനും അതിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും കനത്ത പിഴ ചുമത്തി. ഇതിനെതിരെ ഫ്രാങ്ക്‌ളിന്‍ ടെമ്പ്‌ള്‍ടണ്‍ സെക്യൂരിറ്റീസ്‌ അപ്പാലറ്റ്‌ ട്രിബ്യൂണലിന്‌ അപ്പീല്‍ നല്‍കി. നിയമയുദ്ധത്തില്‍ അന്തിമ തീരുമാനമുണ്ടാകുന്നതു വരെ ഫ്രാങ്ക്‌ളിന്‍ ടെമ്പ്‌ള്‍ടണ്‍ പുതിയ ഡെറ്റ്‌ സ്‌കീമുകള്‍ തുടങ്ങേണ്ടതില്ലെന്ന്‌ തീരുമാനിച്ചിരിക്കുകയാണ്‌.

X
Top