ലോകത്തിലെ ഏറ്റവും വലിയ കരാർ നിർമ്മാതാക്കളായ തായ്‌വാനിലെ ഫോക്‌സ്‌കോൺ, സെൽഫ് ഡ്രൈവിംഗ് കാറുകൾ ഉൾപ്പെടെയള്ള ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കുന്നതിന് എൻവിഡിയ ചിപ്പുകളും സോഫ്റ്റ്‌വെയറുകളും ഉപയോഗിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡാറ്റ ഫാക്ടറികൾ നിർമ്മിക്കുമെന്ന് സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
തായ്‌പേയിൽ ഫോക്‌സ്‌കോണിന്റെ വാർഷിക ടെക് ഡേയിൽ ഒരു വേദി പങ്കിട്ടുകൊണ്ട് ഫോക്‌സ്‌കോൺ ചെയർമാൻ ലിയു യംഗ്-വേയും എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്ങും തങ്ങളുടെ കമ്പനികൾ ഒരുമിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫാക്ടറികൾ നിർമ്മിക്കുകയാണെന്ന് പറഞ്ഞു.
രണ്ട് കമ്പനികൾ ചേർന്ന് നിർമ്മിക്കുന്ന നിർമിതിയുടെ ഒരു കൈകൊണ്ട് വരച്ച ഒരു രേഖാചിത്രം ഹുവാങ് കാണിച്ചു, അതിനെ അദ്ദേഹം “ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫാക്ടറി” എന്ന് വിളിച്ചു.
“ഇത് ഡാറ്റ ഇൻപുട്ട് എടുക്കുകയും ഇന്റലിജൻസ് ഒരു ഔട്ട്പുട്ടായി നിർമ്മിക്കുകയും ചെയ്യുന്ന ഒരു ഫാക്ടറിയാണ്,” അദ്ദേഹം പറഞ്ഞു. “ഭാവിയിൽ, എല്ലാ കമ്പനികൾക്കും എല്ലാ വ്യവസായങ്ങൾക്കും AI ഫാക്ടറികൾ ഉണ്ടാകും.”
എൻവിഡിയയും ഫോക്‌സ്‌കോണും നിർമ്മിക്കുന്നത് ഓട്ടോണമസ് ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള ഒരു എൻഡ്-ടു-എൻഡ് AI സംവിധാനമാണ്. AI ഫാക്ടറി കാറിന്റെ സോഫ്റ്റ്‌വെയർ വികസിപ്പിക്കാനും സഹായിക്കും.
ഡാറ്റ ഇൻപുട്ട് എടുക്കുകയും ഇന്റലിജൻസ് ഒരു ഔട്ട്പുട്ടായി നിർമ്മിക്കുകയും ചെയ്യുന്ന ഒരു ഫാക്ടറിയാണിതെന്ന് ജെൻസൺ ഹുവാങ് പറഞ്ഞു.
2023-ൽ എൻവിഡിയയുടെ ഓഹരിമൂല്യം മൂന്നിരട്ടിയായി വളർന്നു, ഇത് കമ്പനിക്ക് 1 ട്രില്യൺ ഡോളറിലധികം വിപണി മൂല്യം നൽകി.
ആപ്പിളിന്റെ ഐഫോണുകളുടെ പ്രധാന വിതരണക്കാരായ ഫോക്‌സ്‌കോൺ, പേഴ്‌സണൽ കമ്പ്യൂട്ടറുകളും സ്‌മാർട്ട്‌ഫോണുകളും അസംബിൾ ചെയ്യുന്നതിലെ വിജയത്തിന്റെ നിലവാരം തുടരുവാൻ ശ്രമിക്കുന്നു, അതിനാൽ ഇവികളും മറ്റ് ആപ്ലിക്കേഷനുകളും നിർമ്മിക്കുന്നതിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു.