ചബഹാര്‍ തുറമുഖ പ്രവര്‍ത്തനങ്ങള്‍: ഇന്ത്യയ്ക്ക് ആറ് മാസത്തെ ഉപരോധ ഇളവ്നവീകരണ, സ്വാശ്രയത്വ ലക്ഷ്യങ്ങള്‍ ഉന്നം വച്ച്ഒരു ലക്ഷം കോടി രൂപയുടെ ഡീപ്പ്‌ടെക്ക് പദ്ധതിഐടി മേഖലയിൽ അഞ്ച് ലക്ഷം തൊഴിൽ സൃഷ്ടിക്കാൻ സർക്കാർപ്രീമിയം കോ-വർക്കിംഗ് സ്‌പേസുമായി ഇൻഫോപാർക്ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി ഉടനെയെന്ന് ട്രംപ്

ഇന്ത്യൻ ഐപിഒ വിപണിയിലേക്ക്‌ വിദേശനിക്ഷേപം ഒഴുകുന്നു

മുംബൈ: ദ്വിതീയ വിപണി ചെലവേറിയ നിലയിലെത്തിയ സാഹചര്യത്തില്‍ ഐപിഒ വിപണിയിലേക്ക്‌ വിദേശ നിക്ഷേപം ഒഴുകുന്നു. ഈ വര്‍ഷം ഓഗസ്റ്റ്‌ 19 വരെ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ ഐപിഒകളില്‍ നിക്ഷേപിച്ചത്‌ 53,568 കോടി രൂപയാണ്‌.

കഴിഞ്ഞ നാല്‌ വര്‍ഷത്തിനിടെ പ്രാഥമിക വിപണിയില്‍ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ നടത്തുന്ന ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണ്‌ ഇത്‌. അതേ സമയം ദ്വിതീയ വിപണിയില്‍ അവ 38,007 കോടി രൂപയുടെ അറ്റവില്‍പ്പന നടത്തുകയാണ്‌ ചെയ്‌തത്‌.

സമാന മേഖലയിലെ മറ്റ്‌ കമ്പനികളുടെ ഓഹരികളുമായി താരതമ്യം ചെയ്യുമ്പോള്‍ ചെലവ്‌ കുറഞ്ഞ നിലയില്‍ വില നിശ്ചയിച്ച്‌ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുകയാണ്‌ ഐപിഒകളിലൂടെ ചെയ്യാറുള്ളത്‌.

ഇത്‌ വിദേശ നിക്ഷേപകര്‍ ചെലവ്‌ കുറഞ്ഞ നിലയില്‍ ഓഹരികള്‍ വാങ്ങുന്നതിനുള്ള അവസരമായി വിനിയോഗിച്ച്‌ നിക്ഷേപം നടത്തുകയാണ്‌ ചെയ്‌തത്‌.

ഇന്ത്യയിലെ ദ്വിതീയ വിപണി ചെലവേറിയ നിലയിലാണ്‌ വ്യാപാരം ചെയ്യുന്നത്‌. ന്യായവിലയില്‍ ഓഹരികള്‍ വാങ്ങുന്നതിനുള്ള അവസരം തീര്‍ത്തും കുറഞ്ഞ സാഹചര്യത്തിലാണ്‌ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ പ്രാഥമിക വിപണിയിലേക്ക്‌ തിരിഞ്ഞത്‌.

X
Top