Alt Image
ഇന്ത്യയിലേക്ക് 6 വർഷത്തിനിടയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപം ◆ ഇന്ത്യയിലെ ചോളം, കരിമ്പ് ഉല്‍പാദനം പ്രതിസന്ധിയില്‍; രാജ്യത്തിന്റെ ഇ20 ലക്ഷ്യത്തിന് തിരിച്ചടിയായേക്കും ◆ ഗള്‍ഫ് സംഘര്‍ഷം: കുത്തനെ ഇടിഞ്ഞ് പഴം, പച്ചക്കറി കയറ്റുമതി ◆ ഇന്ത്യയിൽ അതിദാരിദ്ര്യം പകുതിയായി കുറഞ്ഞു; 2.6 ശതമാനത്തിലെന്ന് ലോകബാങ്ക് കണക്കുകൾ ◆ മാനേജർ പദവികളിൽ സ്ത്രീ പങ്കാളിത്തം: റാങ്കിങ്ങിൽ ഇന്ത്യ ഏറ്റവും താഴെത്തട്ടിൽ ◆

വിദേശനാണ്യശേഖരത്തില്‍ വീണ്ടും ഇടിവ്

കൊച്ചി: രൂപയുടെ മൂല്യത്തകർച്ച നിയന്ത്രിക്കാൻ റിസർവ് ബാങ്ക് വിപണിയില്‍ ഇടപെടല്‍ തുടരുന്നതിനിടെ രാജ്യത്തിന്റെ വിദേശനാണ്യശേഖരം വീണ്ടും ഇടിഞ്ഞു.
ഒക്ടോബർ 30ന് അവസാനിച്ച ആഴ്ചയില്‍ ശേഖരം 269.1 കോടി ഡോളർ കുറഞ്ഞ് 71,705.6 കോടി ഡോളറിലെത്തി. തുടർച്ചയായ രണ്ടാം ആഴ്ചയാണ് ശേഖരത്തില്‍ ഇടിവുണ്ടാകുന്നത്.

മുൻ ആഴ്ചയില്‍ 126.9 കോടി ഡോളറിന്റെ കുറവോടെ ശേഖരം 71,974.8 കോടി ഡോളറായിരുന്നു. വിദേശനാണ്യ ആസ്തികളാണ് പ്രധാനമായും കുറഞ്ഞത്. ഈ വിഭാഗത്തിലെ ശേഖരം 208.8 കോടി ഡോളർ താഴ്ന്ന് 59,111.8 കോടി ഡോളറായി.

സ്വർണശേഖരത്തിന്റെ മൂല്യത്തിലും 55.9 കോടി ഡോളറിന്റെ കുറവുണ്ടായി. ഇതോടെ സ്വർണശേഖരത്തിന്റെ മൂല്യം 10,259.1 കോടി ഡോളറായി.

രൂപയുടെ മൂല്യം പിടിച്ചുനിറുത്താൻ റിസർവ് ബാങ്ക് വിപണിയില്‍ ഡോളർ വിറ്റഴിക്കുന്നതും വിദേശ കറൻസി നിക്ഷേപങ്ങള്‍ ഉപയോഗിക്കുന്നതുമാണ് ശേഖരത്തിലെ കുറവിന് പ്രധാന കാരണങ്ങളായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

സെപ്തംബർ നാലിന് 78,570.6 കോടി ഡോളറെന്ന റെക്കാഡ് ഉയരത്തിലെത്തിയ വിദേശനാണ്യശേഖരം പിന്നീട് തുടർച്ചയായി താഴുകയാണ്.

X
Top