സാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർമൊത്ത വില പണപ്പെരുപ്പം മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉൽപ്പാദിപ്പിക്കുന്ന ‘കെജിഎഫി’ൽ നിന്ന് 2022-ൽ ഖനനം ചെയ്തത് 2,26,796 കിലോഗ്രാംക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്

ഹോട്ടലുകളിൽ ഭക്ഷണവില വർധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഹോട്ടൽ ഭക്ഷണങ്ങളുടെ വില വർധിപ്പിച്ചു. അരി ഉൾപ്പെടെയുള്ള പലചരക്ക് സാധനങ്ങൾ, പാചകവാതകം, പച്ചക്കറികൾ, ഇന്ധനം എന്നിവയുടെ വില വർധനവാണ് തിരിച്ചടി ആകുന്നത്.

ചായയ്‌ക്കും, കാപ്പിക്കും ഉൾപ്പെടെയാണ് വില വർധിച്ചിരക്കുന്നത്. പല ഹോട്ടലുകളിലും അസോസിയേഷന്‍റെ നിർദേശ പ്രകാരമാണ് വില വർധിപ്പിച്ചത്.

മധ്യകേരളത്തിലെ സാധാരണ ഹോട്ടലുകളിൽ ഉൾപ്പെടെ വില വർധിപ്പിച്ചു. ഈ മാസം ഒന്ന് മുതലാണ് വില വർധനവ് നടപ്പിലാക്കി തുടങ്ങിയത്. ഇതോടെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചാൽ പതിവായി നൽകുന്നതിൽ നിന്നും ഇരട്ടിയോളം തുകയാണ് നൽകേണ്ടി വരുക.

ചായയുടെ വില 10ൽ നിന്ന് 13 ആയി ഉയർന്നു. ചില ഹോട്ടലുകളിൽ 15 രൂപയും വാങ്ങുന്നുണ്ട്. അതുപോലെ തന്നെ കാപ്പിക്ക് 20 രൂപ വരെയാണ് വാങ്ങുന്നത്. ദോശ, അപ്പം, ഇഡലി, പൊറോട്ട, ചപ്പാത്തി എന്നിവയുടെ വിലയിലും മാറ്റമുണ്ട്.

ഇനി മുതൽ 13 രൂപയാണ് ഈ ഭക്ഷണങ്ങൾക്ക് ഈടാക്കുന്നത്. മാത്രമല്ല ഇതിനൊപ്പം ഫ്രീ ആയി ലഭിച്ചിരുന്ന ഗ്രേവി ഇനി ലഭിക്കണമെങ്കിൽ 20 രൂപ നൽകേണ്ടി വരും.

30 രൂപയായിരുന്ന മുട്ടക്കറിയുടെ വില 40 രൂപയായി. മസാലദോശയുടെ വിലയും ഉയർന്ന് 80ൽ എത്തി. അതുപോലെ തന്നെ ഊണിന്‍റെ വിലയും 80 ആയി. മീൻ വിഭവങ്ങളുടെയും ഇറച്ചി വിഭവങ്ങളുടെയും വില ഉയർന്നു.

മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഹോട്ടൽ ഭക്ഷണത്തിന്‍റെ വില വർധിപ്പിക്കുന്നത്. മാത്രമല്ല ജീവനക്കാർക്ക് ഉയർന്ന കൂലിയും നൽകണം. ഇതെല്ലാം കണക്കിലെടുത്താണ് ഭക്ഷണത്തിന്‍റെ വില വർധിപ്പിച്ചത് എന്ന് ഹോട്ടൽ ഉടമകൾ വ്യക്തമാക്കി.

X
Top