ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ നിയമനത്തിന് ധനമന്ത്രാലയം അപേക്ഷ ക്ഷണിച്ചുജനുവരിയില്‍ 51 ലക്ഷം കോടി രൂപയുടെ 1050 കോടി റീട്ടെയ്ല്‍ ഡിജിറ്റല്‍ പെയ്മന്റുകള്‍പെയ്മന്റ് ഉത്പന്നങ്ങള്‍ അന്താരാഷ്ട്രവത്ക്കരിക്കണം – ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്‌വിദേശ നാണ്യ ശേഖരം മൂന്നുമാസത്തെ താഴ്ചയില്‍ആഗോള ബാങ്കിംഗ് പ്രതിസന്ധി ഇന്ത്യയെ ബാധിക്കില്ല – മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ദുവ്വുരി സുബ്ബറാവു

ഫോൺപേയിൽ 100-150 മില്യൺ ഡോളർ നിക്ഷേപിക്കാൻ ബിന്നി ബൻസാൽ

ഫ്ലിപ്കാർട്ട് സഹസ്ഥാപകൻ ബിന്നി ബൻസാൽ ഫോൺ പേയിൽ ഏകദേശം 100-150 ദശലക്ഷം ഡോളർ നിക്ഷേപിക്കുന്നതിനുള്ള ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്. ഈ ഇടപാട് നടക്കുകയാണെങ്കിൽ ഒരു പുതിയ കാല സ്ഥാപനത്തിലെ ഏറ്റവും വലിയ വ്യക്തിഗത നിക്ഷേപങ്ങളിൽ ഒന്നായിരിക്കും ഇത്.

പ്രൈവറ്റ് ഇക്വിറ്റി ഭീമൻമാരായ ജനറൽ അറ്റ്‌ലാന്റിക്, ടൈഗർ ഗ്ലോബൽ, റിബിറ്റ് ക്യാപിറ്റൽ എന്നിവയിൽ നിന്നും 12 ബില്യൺ ഡോളർ മൂല്യനിർണ്ണയത്തിൽ ഫോൺപേ ഇതിനകം 450 ദശലക്ഷം ഡോളർ പ്രാഥമിക മൂലധനം സമാഹരിച്ചിട്ടുണ്ട്.

ഫോൺ പേയിൽ 70 ശതമാനം ഓഹരിയുള്ള ഏറ്റവും വലിയ നിക്ഷേപകരാണ് വാൾമാർട്ട്. ടൈഗർ ഗ്ലോബൽ, ടെൻസെന്റ്, ഖത്തർ ഇൻവെസ്‌റ്റ്മന്റ് അതോറിറ്റി, മൈക്രോസോഫ്റ്റ് എന്നിവയുൾപ്പെടെയുള്ള മറ്റ് ഫ്ലിപ്കാർട്ട് ഓഹരി ഉടമകൾ പുതിയ ഉടമസ്ഥാവകാശ ഘടനയ്ക്കായി കമ്പനി പദ്ധതിയിട്ടിരിക്കുന്നതിനാൽ പുതിയ ഓഹരികൾ വാങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ ഓൺലൈൻ പേയ്‌മെന്റ് ആപ്പിൽ പ്രതിമാസം 4 ബില്യൺ ഇടപാടുകൾ നടക്കുന്നുണ്ടെന്ന് വാൾമാർട്ട് ഇന്റർനാഷണൽ സിഇഒ ജൂഡിത്ത് മക്കെന്ന കഴിഞ്ഞ മാസം പറഞ്ഞിരുന്നു. യുപിഐ നെറ്റ്‌വർക്കിലെ ഗൂഗിൾ പേ, ആമസോൺ പേ, വാട്‍സ്ആപ്പ് പേ എന്നിവയുമായി ഇത് നേരിട്ട് മത്സരിക്കുന്നു.

2016ൽ ഫോൺ പേയെ ഫ്ലിപ്കാർട്ട് ഏറ്റെടുത്തിരുന്നു, ഇടപാട് നടക്കുന്നതിൽ ബിന്നി ബൻസാൽ നിർണായക പങ്കുവഹിച്ചിരുന്നു. റിപ്പോർട്ടിൽ സൂചിപ്പിച്ചതുപോലെ ബിന്നി ബൻസാലിന് ഫോൺപേ സ്ഥാപകരായ സമീർ നിഗം, രാഹുൽ ചാരി എന്നിവരുമായി അടുത്ത ബന്ധമുണ്ട്.

സച്ചിൻ ബൻസാലുമായി ചേർന്ന് ഫ്ലിപ്കാർട്ടിന്റെ സഹസ്ഥാപകനായ ബിന്നി ബൻസാൽ, ക്യൂർഫുഡ്, ക്ലൗഡ് കിച്ചൻ പ്ലാറ്റ്‌ഫോം, കൾട്ട്ഫിറ്റ്, ന്യൂ ഏജ് ഇൻഷുറൻസ് കമ്പനിയായ അക്കോ, ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മാതാക്കളായ ആതർ എനർജി, അർബൻ മൊബിലിറ്റി സ്‌റ്റാർട്ടപ്പ് യുലു തുടങ്ങിയ പുത്തൻ കാല സ്ഥാപനങ്ങളിൽ നിക്ഷേപങ്ങൾ നടത്തിയിരുന്നു.

X
Top