ഇന്ത്യയിൽ നിന്ന് ‘എണ്ണ’ ഇറക്കുമതി കൂട്ടി റഷ്യഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ട്രംപ്; 10 മുതൽ 12.5 വരെ ശതമാനം അധിക കസ്റ്റംസ് തീരുവഇന്ത്യയുടെ ഇലക്‌ട്രോണിക്സ് നിർമാണ മേഖലയിൽ വൻ വളർച്ചകേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ

29 ഐപിഒകളില്‍ 18 എണ്ണം നേട്ടത്തില്‍, നഷ്ടം നേരിട്ടത് 11

ന്യൂഡല്‍ഹി: മാര്‍ക്കറ്റ് ഡാറ്റ പോര്‍ട്ടലുകളിലൊന്നായ chittorgargh.com പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ഡിസംബര്‍ 9 വരെ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (NSE) 29 സ്റ്റോക്ക് ലിസ്റ്റിംഗുകള്‍ നടത്തി.മൊത്തം പ്രാരംഭ പബ്ലിക് ഓഫറുകളില്‍ (ഐപിഒകള്‍) 18 ഓഹരികള്‍ പച്ചയിലും 11 എണ്ണം ചുവപ്പിലുമാണ്. ലിസ്റ്റിംഗ് വിലയില്‍ നിന്ന് 181.49 ശതമാനം വര്‍ധനവ് നേടി അദാനി വില്‍മര്‍ നേട്ടത്തില്‍ ഒന്നാമതെത്തിയപ്പോള്‍ 58.97 ശതമാനം ഇടിവ് നേരിട്ടഎജിഎസ് ട്രാന്‍സാക്റ്റ് ടെക്‌നോളജീസാണ് കൂടുതല്‍ നഷ്ടം നേരിട്ടത്.

ഐപിഒ ഡിമാന്റ്

ഡിമാന്റിന്റെ കാര്യത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി, ആഗോള എതിരാളികളേക്കാള്‍ മെച്ചപ്പെട്ടു. പന്ത്രണ്ട് ഐപിഒകള്‍ 10 തവണയിലധികം സബ്സ്‌ക്രൈബുചെയ്യപ്പെട്ടപ്പോള്‍ പൂര്‍ണമായി സബ്‌സ്‌ക്രൈബ് ചെയ്യാത്ത ഐപിഒ ഫെവ്സ്റ്റാര്‍ ബിസിനസ് ഫിനാന്‍സ് ലിമിറ്റഡിന്റേത് മാത്രമാണ്. 74 മടങ്ങ് വരിക്കാരുണ്ടായ ഹര്‍ഷ എഞ്ചിനീയറിംഗ് ഇന്റര്‍നാഷണല്‍ മികച്ച പ്രകടനം കാഴ്ചവച്ചയില്‍ മുന്നില്‍ നില്‍ക്കുന്നു.

പ്രകടനം
29 ഐപിഒകളില്‍ 21 എണ്ണം പ്രീമിയത്തിലാണ് ലിസ്റ്റ് ചെയ്തത്. ഇതില്‍ അഞ്ച് കമ്പനികള്‍ പിന്നീട് നഷ്ടത്തിലായി. 55.82 രൂപ പ്രീമിയത്തില്‍ പ്രാഥമിക വിപണിയിലെത്തിയ ഡ്രീംഫോക്‌സ് നിലവില്‍ ലിസ്റ്റിംഗ് വിലയേക്കാള്‍ 26.13 ശതമാനം ഇടിവിലാണുള്ളത്. ഇലക്ട്രോണിക്‌സ് മാര്‍ട്ട് ഇന്ത്യ, ഡിസിഎക്‌സ് സിസ്റ്റം, ഹര്‍ഷ എഞ്ചിനീയറിംഗ് ഇന്റര്‍നാഷണല്‍, കെയിന്‍സ് ടെക്‌നോളജി എന്നിവ 30 ശതമാനത്തോളം പ്രീമിയത്തില്‍ ലിസ്റ്റ് ചെയ്തു. എന്നാല്‍ ഇവ നിലവില്‍ നഷ്ടം നേരിടുകയാണ്.

മൂലധന സമാഹരണം
29 കമ്പനികള്‍ ഐപിഒ വഴി 58,046.73 കോടി രൂപ സമാഹരിച്ചു. അതില്‍ 10 എണ്ണം ഇപ്പോള്‍ ഉയര്‍ന്ന വിലയിലാണ് വ്യാപാരം നടത്തുന്നത്. യഥാക്രമം 21,008 കോടി രൂപയും 5,235 കോടി രൂപയും സ്വരൂപിച്ച ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും (എല്‍ഐസി) ഡല്‍ഹിവേരിയും തുകയുടെ കാര്യത്തില്‍ മുന്നിലെത്തി. എന്നാല്‍ ഈ കമ്പനികള്‍ പിന്നീട് നഷ്ടത്തിലേ്ക്ക് വീണു.

എല്‍ഐസി 22.95 ശതമാനം ഇടിവ് നേരിടുമ്പോള്‍ ഡല്‍ഹിവേരിയുടെ തകര്‍ച്ച 28.88 ശതമാനമാണ്. 2023 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍, എല്‍ഐസിയുടെ യുടെ നികുതികഴിച്ചുള്ള ലാഭം (PAT) 15,952 കോടി രൂപയായിരുന്നു, എന്നാല്‍ ഡല്‍ഹിവെരി 2,541.09 രൂപയുടെ അറ്റ നഷ്ടമാണ് രേഖപ്പെടുത്തിയത്.എല്‍ഐസി, ഡല്‍ഹിവേരി ഓഹരികള്‍ യഥാക്രമം 2.95 മടങ്ങും 1.63 മടങ്ങും അധികമായി സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടു.

മേഖലാടിസ്ഥാനത്തിലുള്ള പ്രകടനം
വ്യാവസായിക മേഖല മോശം പ്രകടനമാണ് കാഴ്ചവച്ചത്. ഏഴ് ഓഹരികളും നിലവില്‍ നഷ്ടം നേരിടുകയാണ്. ഇതില്‍ എജിഎസ് ട്രാന്‍സാക്ടാണ് കൂടുതല്‍ ദുര്‍ബലമായത്. അഞ്ച് വ്യാവസായിക ഓഹരികള്‍ 10 ശതമാനത്തിലധികം പൊഴിച്ചു.

അതേസമയം എല്‍ഐസിയൊഴികെയുള്ള നാല് സാമ്പത്തിക ഓഹരികള്‍ നേട്ടം കൊയ്തു.ഇഎംഐഎല്‍ ഒഴികെയുള്ള ഉപഭോക്തൃ വിവേചന വിഭാഗത്തിലെ നാല് ഓഹരികളും ഉയര്‍ന്ന നിരക്കിലാണ് വ്യാപാരം നടത്തുന്നത്. വേദാന്ത് ഫാഷന്‍സ് ലിമിറ്റഡ് അതിന്റെ ലിസ്റ്റിംഗ് വിലയില്‍ നിന്ന് 45.45 ശതമാനം മെച്ചപ്പെട്ടു.

മാര്‍ക്കറ്റ് കാപിറ്റലൈസേഷന്റെ കാര്യത്തില്‍ രണ്ട് ലാര്‍ജ് ക്യാപ്, മൂന്ന് മിഡ് ക്യാപ്, 24 സ്‌മോള്‍ ക്യാപ് എന്നിങ്ങനെയാണ് നില.

X
Top