2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

ഫസ്റ്റ്‌ക്രൈ 40% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

മുംബൈ: ഫസ്റ്റ്‌ക്രൈ എന്ന ബ്രാന്റ്‌ നാമത്തില്‍ കുട്ടികള്‍ക്കുള്ള വസ്‌ത്രങ്ങള്‍ ഓണ്‍ലൈന്‍ വഴി വില്‍പ്പന നടത്തുന്ന ബ്രെയിന്‍ബീസ്‌ സൊല്യൂഷന്‍സ്‌ ഇന്ന്‌ 40 ശതമാനം പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു.

465 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ഫസ്റ്റ്‌ക്രൈ ഇന്ന്‌ എന്‍എസ്‌ഇയില്‍ വ്യാപാരം തുടങ്ങിയത്‌ 651 രൂപയിലാണ്‌. ഓഹരി വില ലിസ്റ്റിംഗിനു ശേഷം 707.70 രൂപ വരെ ഉയര്‍ന്നു.

ഓഗസ്റ്റ്‌ ആറ്‌ മുതല്‍ എട്ട്‌ വരെയായിരുന്നു ഫസ്റ്റ്‌ക്രൈയുടെ ഐപിഒ നടന്നത്‌. ഓഹരികളുടെ വില്‍പ്പനയിലൂടെ 4193.73 കോടി രൂപയാണ്‌ സമാഹരിച്ചത്‌. 1666 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 4187.72 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്‌) ഉള്‍പ്പെട്ടതായിരുന്നു ഐപിഒ.

ബ്രെയിന്‍ബീസ്‌ ഡിസംബറിലാണ്‌ ആദ്യമായി ഐപിഒയ്‌ക്ക്‌ അനുമതി തേടി സെബിയെ സമീപിച്ചത്‌. എന്നാല്‍ കമ്പനിയുടെ സാമ്പത്തിക നില സംബന്ധിച്ച്‌ കൂടുതല്‍ വ്യക്തത വരുത്തണമെന്ന്‌ സെബി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്‌ ആദ്യത്തെ അപേക്ഷ പിന്‍വലിക്കുകയും പുതുക്കിയ ഡ്രാഫ്‌റ്റ്‌ നല്‍കുകയും ചെയ്‌തു.

ഐപിഒയുടെ 75 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 10 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും സംവരണം ചെയ്‌തിരുന്നു. പൂന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രെയിന്‍ബീസ്‌ 2023-24ല്‍ 6480.86 കോടി രൂപ വരുമാനമാണ്‌ കൈവരിച്ചത്‌.

മുന്‍വര്‍ഷത്തെ വരുമാനം 5632 കോടി രൂപയായിരുന്നു. 2022-23ല്‍ 486.01 കോടി രൂപ നഷ്‌ടം നേരിട്ട കമ്പനി 2023-24ല്‍ നഷ്‌ടം 321.51 കോടി രൂപയായി കുറച്ചു.

X
Top