ക്രൂഡ് ഓയിൽ ഉൽപ്പാദനം വർധിപ്പിക്കാൻ ‘ഒപെക് പ്ലസ്’റെയിൽ‌വേ മുഖേനയുള്ള ചരക്കു നീക്കത്തിൽ വൻ വർദ്ധനവിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ വന്‍ വര്‍ദ്ധനവ്ജലാശയങ്ങളില്‍ സൗരോര്‍ജ പദ്ധതിയുമായി കേന്ദ്രംഅതിർത്തിയിലെ റെയിൽവേ വികസനത്തിന് 45,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം

ടെക്‌നോക്രാഫ്‌റ്റ്‌ വെഞ്ച്വേഴ്‌സ്‌ ഐപിഒ ഓഗസ്റ്റ്‌ 7 മുതല്‍

ന്‍ഫ്രാസ്‌ട്രക്‌ചര്‍ കമ്പനിയായ ടെക്‌നോക്രാഫ്‌റ്റ്‌ വെഞ്ച്വേഴ്‌സ്‌ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ഓഗസ്റ്റ്‌ 7ന്‌ ആരംഭിക്കും. ഓഗസ്റ്റ്‌ 11 വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. 200-212 രൂപയാണ്‌ ഇഷ്യു വില. 70 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. ഓഗസ്റ്റ്‌ 12ന്‌ ഓഹരികളുടെ അലോട്ട്‌മെന്റ്‌ നടക്കും. ഓഗസ്റ്റ്‌ 14ന്‌ ഓഹരികള്‍ ലിസ്റ്റ്‌ ചെയ്യും.

ഐപിഒ വഴി 252 കോടി രൂപയാണ്‌ ടെക്‌നോക്രാഫ്‌റ്റ്‌ വെഞ്ച്വേഴ്‌സ്‌ സമാഹരിക്കുന്നത്‌. 200 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 52 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒഎഫ്‌എസ്‌) ഉള്‍പ്പെട്ടതാണ്‌ ഐപിഒ. ഒഎഫ്‌എസ്‌ വഴി നിലവിലുള്ള ഓഹരിയുടമകളുടെ കൈവശമുള്ള ഓഹരികളാണ്‌ വില്‍ക്കുന്നത്‌. പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കുന്ന തുകയില്‍ 150 കോടി രൂപ പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കും ബാക്കി തുക പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.

ഐപിഒ വഴി വില്‍ക്കുന്ന ഓഹരികളുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും മാറ്റിവെച്ചിരിക്കുന്നു. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ടെക്‌നോക്രാഫ്‌റ്റ്‌ വെഞ്ച്വേഴ്‌സിന്റെ ലാഭം 43.32 കോടി രൂപയാണ്‌. മുന്‍വര്‍ഷം സമാന കാലയളവില്‍ 28.20 കോടി രൂപയായിരുന്നു ലാഭം. 279.56 കോടി രൂപയില്‍ നിന്നും 345 കോടി രൂപയായി വരുമാനം ഉയര്‍ന്നു.

ഉത്തര്‍പ്രദേശ്‌, ഉത്തരാഖണ്‌ഡ്‌, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളിലെ സംസ്ഥാന സര്‍ക്കാരുകള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും വേണ്ടി പ്രാഥമികമായി പദ്ധതികള്‍ നിര്‍വഹിക്കുകയാണ്‌ ടെക്‌നോക്രാഫ്‌റ്റ്‌ വെഞ്ച്വേഴ്‌സ്‌ ചെയ്യുന്നത്‌. മധ്യപ്രദേശ്‌,. ബീഹാര്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലേക്കും കമ്പനി സാന്നിധ്യം വിപുലീകരിച്ചിട്ടുണ്ട്‌.

X
Top