2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

റെക്കോർഡ് വായ്പാ വിതരണവുമായി മുത്തൂറ്റ് മൈക്രോഫിൻ; ഒന്നാം പാദ ലാഭം 81 കോടി രൂപ, മുൻവർഷത്തെ അപേക്ഷിച്ച് 12 ഇരട്ടി വർദ്ധനവ്

മുംബൈ: നടപ്പു സാമ്പത്തിക വർഷത്തിലെ (2026-27) ഒന്നാം പാദത്തിൽ മികച്ച സാമ്പത്തിക പ്രകടനവുമായി രാജ്യത്തെ മുൻനിര മൈക്രോഫിനാൻസ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡ്. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഒന്നാം പാദ വായ്പാ വിതരണമാണ് ഇത്തവണ രേഖപ്പെടുത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് 49 ശതമാനം വർദ്ധനവോടെ 2,645 കോടി രൂപയുടെ വായ്പകൾ ഈ കാലയളവിൽ കമ്പനി വിതരണം ചെയ്തു.

കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി (AUM) മുൻവർഷത്തെ അപേക്ഷിച്ച് 18 ശതമാനം വർദ്ധിച്ച് 14,457 കോടി രൂപയായി ഉയർന്നു. നികുതിക്ക് ശേഷമുള്ള ലാഭം 81.3 കോടി രൂപയിലെത്തി. മുൻവർഷത്തെ ഇതേ പാദത്തെ അപേക്ഷിച്ച് 12 ഇരട്ടിയും മുൻപാദത്തെ അപേക്ഷിച്ച് 14.4 ശതമാനവും വർദ്ധനവാണ് കമ്പനിയുടെ ലാഭക്ഷമതയിൽ രേഖപ്പെടുത്തിയത്.

ഈ പാദത്തിൽ കമ്പനിയുടെ ആസ്തി ഗുണനിലവാരവും കാര്യമായി മെച്ചപ്പെട്ടു. മൊത്തം കിട്ടാക്കടം (GNPA) മുൻപാദത്തെ അപേക്ഷിച്ച് കുറഞ്ഞ് 3.70 ശതമാനവും, അറ്റ കിട്ടാക്കടം (NNPA) 1.05 ശതമാനവുമായി താഴ്ന്നു. കമ്പനിയുടെ ക്രെഡിറ്റ് കോസ്റ്റ് 2.6 ശതമാനമായി മെച്ചപ്പെട്ടു.

ഇതിനൊപ്പം മൊത്തത്തിലുള്ള കളക്ഷൻ എഫിഷ്യൻസി 97.97 ശതമാനമായി മെച്ചപ്പെടുകയും എക്സ്-ബക്കറ്റ് കളക്ഷൻ എഫിഷ്യൻസി 99.89 ശതമാനത്തിൽ എത്തുകയും ചെയ്തു. ഉപഭോക്താക്കൾ ഡിജിറ്റൽ പേയ്മെന്റ് രീതികൾ കൂടുതൽ സ്വീകരിച്ചതോടെ ഡിജിറ്റൽ കളക്ഷൻ വിഹിതം 40.5 ശതമാനമായി വർദ്ധിച്ചു.

ബിസിനസ് വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി സ്മോൾ ആന്റ് മൈക്രോ എന്റർപ്രൈസ് ഇൻഡിവിജ്വൽ ലോൺ വിഭാഗത്തിലുണ്ടായ വളർച്ചയുടെ പിൻബലത്തിൽ നോൺ-ജെഎൽജി പോർട്ട്‌ഫോളിയോ 24 ശതമാനമായി ഉയർന്നു. കൂടാതെ മുത്തൂറ്റ് ഫിൻകോർപ്പുമായുള്ള പങ്കാളിത്തത്തിലൂടെ സ്വർണ്ണപ്പണയ വായ്പകളുടെ വിതരണത്തിനും കമ്പനി തുടക്കം കുറിച്ചു.

കമ്പനിയുടെ ശക്തമായ സാമ്പത്തിക അടിത്തറ കണക്കിലെടുത്ത് പ്രമുഖ റേറ്റിംഗ് ഏജൻസിയായ ക്രിസിൽ കമ്പനിയുടെ ദീർഘകാല ക്രെഡിറ്റ് റേറ്റിംഗ് ‘CRISIL AA-/Stable’ ആയി ഉയർത്തി.
കമ്പനിയുടെ മികച്ച പ്രകടനത്തെക്കുറിച്ച് സംസാരിച്ച ചെയർമാൻ തോമസ് മുത്തൂറ്റ്, സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ കൈവരിച്ച ഈ നേട്ടം മൈക്രോഫിനാൻസ് മേഖലയിലെ വഴിത്തിരിവാണെന്ന് വ്യക്തമാക്കി.

2029-30 സാമ്പത്തിക വർഷത്തോടെ കമ്പനിയുടെ മൊത്തം ആസ്തി 30,000 കോടി രൂപയായി ഉയർത്തുക എന്ന ‘വിഷൻ 30-30’ ലക്ഷ്യത്തിലേക്ക് ഇത് കരുത്ത് പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നോൺ-ജെഎൽജി വിഭാഗത്തിലുണ്ടായ ശക്തമായ മുന്നേറ്റമാണ് ഈ റെക്കോർഡ് വായ്പാ വിതരണത്തിന് പ്രധാന പങ്കുവഹിച്ചതെന്ന് സിഇഒ സദാഫ് സയീദ് വ്യക്തമാക്കി. നിലവിൽ ഇന്ത്യയിലുടനീളം 1,671 ശാഖകളുടെയും 15,639 ജീവനക്കാരുടെയും ശൃംഖലയുള്ള മുത്തൂറ്റ് മൈക്രോഫിന് 32.5 ലക്ഷം സജീവ ഉപഭോക്താക്കളുണ്ട്.

X
Top