ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞുറഷ്യൻ എണ്ണ വാങ്ങിയാൽ പിടിവീഴും; ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്താൻ യുഎസ് ബിൽഇന്ത്യയുടെ രത്ന, സ്വർണ്ണാഭരണ കയറ്റുമതിയിൽ വളർച്ചരാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചു

റെക്കോര്‍ഡ് ഉയരത്തില്‍ നിന്നും 79 ശതമാനം ഇടിഞ്ഞ് ഫിന്‍ടെക്ക് കമ്പനി

ന്യൂഡല്‍ഹി: കഴിഞ്ഞ 7 സെഷനുകളില്‍ 12 ശതമാനം താഴ്ച വരിച്ച ഓഹരിയാണ് പിബി ഫിന്‍ടെക്കിന്റേത്. 2 ശതമാനം ഇടിവ് നേരിട്ട് 434 രൂപയിലാണ് ഓഹരി തിങ്കളാഴ്ച ക്ലോസ് ചെയ്തത്. ഇന്‍ഷൂറന്‍സ് സേവനങ്ങളുടെ കണ്‍സള്‍ട്ടിംഗും സപ്പോര്‍ട്ട് സര്‍വീസും നല്‍കുന്ന പോളിസി ബസാറിന്റെ മാതൃകമ്പനിയാണ് പിബി ഫിന്‍ടെക്.

നവംബര്‍ 15 ന് ലിസ്റ്റ് ചെയ്യുമ്പോള്‍ 980 രൂപ വിലയുണ്ടായിരുന്ന ഓഹരി പിന്നീട് 55 ശതമാനം താഴ്ച വരിച്ചു. റെക്കോര്‍ഡ് ഉയരമായ 1470 രൂപയില്‍ നിന്നും 70 ശതമാനമാണ് കുറവ്.

ജൂണിലവസാനിച്ച പാദത്തില്‍ കമ്പനിയുടെ നഷ്ടം 204 കോടി രൂപയായി വര്‍ധിച്ചിരുന്നു. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ ഇത് 111 കോടി രൂപയായിരുന്നു.എന്നാല്‍ പ്രവര്‍ത്തനവരുമാനം 505 കോടി രൂപയാക്കാന്‍ സാധിച്ചു.

മുന്‍വര്‍ഷം രേഖപ്പെടുത്തിയതിനേക്കാള്‍ ഇരട്ടിയാണിത്. , 910 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ ജെഎം ഫിനാന്‍ഷ്യല്‍സ് നിര്‍ദ്ദേശിക്കുന്നു.

X
Top