അലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾഭരണപരിഷ്കാരത്തിന് ബിസിനസ് പോളിസി ആൻഡ് പ്രോസസ് റീഎഞ്ചിനീയറിംഗ് സെൽവിഴിഞ്ഞം തുറമുഖം: കയറ്റുമതി-ഇറക്കുമതി ചരക്ക് പ്രവര്‍ത്തനങ്ങള്‍ക്ക് കസ്റ്റംസ് അനുമതിഇന്ത്യയും ഇസ്രായേലും സ്വതന്ത്ര വ്യാപാര കരാറിലേക്ക്

കഴിഞ്ഞയാഴ്ചയിലെ അറ്റ വിദേശ നിക്ഷേപം 7750 കോടി രൂപ

ന്യൂഡല്‍ഹി: മെയ് ആദ്യ വാരത്തില്‍ 5,527 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ മെയ് 8 നും 12 നും ഇടയില്‍ 7,750 കോടി രൂപയുടെ നിക്ഷേപം നടത്തി. മാര്‍ച്ചില്‍ 1,997.70 കോടി രൂപയുടെയും ഏപ്രിലില്‍ 5,711.80 കോടി രൂപയുടെയും അറ്റ വാങ്ങല്‍ എഫ്‌ഐഐകള്‍ നടത്തിയിരുന്നു.

അതേസമയം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ മെയ് 8 നും 12 നും ഇടയില്‍ 1,262 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. കഴിഞ്ഞവര്‍ഷം നവംബറിന് സമാനമാണ് നിലവിലെ സ്ഥിതി, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു. 2022 നവംബറില്‍ 36,239 കോടി രൂപയുടെ എഫ്‌ഐഐ വാങ്ങല്‍ നടന്നു.

മാത്രമല്ല 18,300 ലെവലിലാണ് കഴിഞ്ഞവര്‍ഷം നിഫ്റ്റിയുണ്ടായിരുന്നത്. 18300 ന് മുകളിലെത്തിച്ചതില്‍ വിദേശ നിക്ഷേപകര്‍ക്ക് വലിയ പങ്കുണ്ട്. മെയ് മാസത്തില്‍ ഇതുവരെ 13,000 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് അവര്‍ നടത്തിയത്.

വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് വരും ദിവസങ്ങളില്‍ വിപണിയുടെ ഗതി നിര്‍ണ്ണയിക്കും.

X
Top