കേരളത്തിന് 12000 കോടി കൂടി വായ്പയെടുക്കാൻ കേന്ദ്ര അനുമതി; 6000 കോടി ഉടൻ കടമെടുത്തേക്കുംഇന്ത്യയിലെ നഗരങ്ങളില്‍ 89 ദശലക്ഷം വനിതകള്‍ക്ക് തൊഴിലില്ലെന്ന് റിപ്പോര്‍ട്ട്ഇന്ത്യ ഏറ്റവും ഡിമാന്‍ഡുള്ള ഉപഭോക്തൃ വിപണിയാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്

ഇന്ത്യയുടെ ജിഡിപി 7% വളരുമെന്ന് എഫ്‌ഐസിസി സര്‍വേ

ന്യൂഡല്‍ഹി: ഭൗമ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ കാരണം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ വളര്‍ച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 7%ത്തില്‍ ഒതുങ്ങുമെന്ന് വ്യവസായ സമിതിയായ എഫ്‌ഐസിസിഐ റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഇത് മുന്‍ പ്രവചനമായ 7.4% നേക്കാള്‍ കുറവാണ്. ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്ക് 5.65 ശതമാനത്തിലേക്കുയര്‍ത്തുമെന്നും എഫ്‌ഐസിസിഐ ഇക്കണോമിക് ഔട്ട്‌ലുക്ക് സര്‍വേ (ജൂലൈ 2022) പറയുന്നു.
നിലവില്‍, പോളിസി നിരക്ക് (റിപ്പോ) 4.9% ആണ്. പ്രമുഖ സാമ്പത്തിക വിദഗ്ധരെ ഉള്‍പ്പെടുത്തി ജൂണിലാണ് എഫ്‌ഐസിസിഐ സര്‍വേ നടത്തിയത്. 2022-23 ലെ വാര്‍ഷിക ശരാശരി ജിഡിപി വളര്‍ച്ച 7% ആകുമെന്ന് സര്‍വേ പ്രവചിക്കുന്നു.
ഏറ്റവും കുറഞ്ഞതും കൂടിയതുമായ വളര്‍ച്ച അനുമാനം യഥാക്രമം 6.5%, 7.3% എന്നിങ്ങനെയാണ്. ഭൗമരാഷ്ട്രീയ അനിശ്ചിതത്വവും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലെ അതിന്റെ പ്രത്യാഘാതങ്ങളും കാരണം വളര്‍ച്ചാ പ്രവചനം അനുമാനമായ 7.4% ത്തില്‍ നിന്ന് തരംതാഴ്ത്തപ്പെട്ടു,’ എഫ്‌ഐസിസിഐ പറഞ്ഞു. 2022-23ല്‍ കൃഷിയുടെയും അനുബന്ധ പ്രവര്‍ത്തനങ്ങളുടെയും ശരാശരി വളര്‍ച്ചാ 3% ആയിരിക്കും.
അതേസമയം വ്യവസായ, സേവന മേഖലകള്‍ യഥാക്രമം 6.2%, 7.8% വളര്‍ച്ച നേടും. ‘ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ആഗോള ചാഞ്ചാട്ടത്തില്‍ നിന്ന് മുക്തമല്ല. പണപ്പെരുപ്പത്തിന്റെ ആഴം കൂടുന്നതും സാമ്പത്തിക വിപണിയിലെ വര്‍ദ്ധിച്ചുവരുന്ന അനിശ്ചിതത്വവും ഇതാണ് കാണിക്കുന്നത്. ഈ ഘടകങ്ങള്‍ ഇന്ത്യയുടെ സാമ്പത്തിക സാധ്യതകളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നും ഇവ വീണ്ടെടുക്കല്‍ വൈകിപ്പിക്കുമെന്നും’ സര്‍വേയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.
സര്‍വേ പ്രകാരം, ഇന്ത്യയുടെ സാമ്പത്തിക വീണ്ടെടുക്കലിലെ പ്രധാന അപകടസാധ്യതകള്‍ ചരക്ക് വിലകള്‍, വിതരണ തടസ്സങ്ങള്‍, യൂറോപ്പില്‍ നീണ്ടുനില്‍ക്കുന്ന സംഘര്‍ഷം, ഇരുണ്ട ആഗോള വളര്‍ച്ചാ സാധ്യതകള്‍ എന്നിവയാണ്. 2023ലെ ആഗോള സമ്പദ്‌വ്യവസ്ഥ വളര്‍ച്ച പണപ്പെരുപ്പ പാത, വില സ്ഥിരത നിലനിര്‍ത്താന്‍ ആവശ്യമായ പലിശനിരക്കിന്റെ വ്യാപ്തി, ഗാര്‍ഹിക ഉപഭോഗത്തിലും നിക്ഷേപ ആവശ്യകതയിലും ഉയര്‍ന്ന നിരക്കുകളുടെ സ്വാധീനം എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും.
‘2022 കലണ്ടര്‍ വര്‍ഷത്തിലുടനീളം കേന്ദ്രബാങ്കുകള്‍ കര്‍ക്കശമായ നിലപാട് നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. അതുകൊണ്ടുതന്നെ മാന്ദ്യ സാധ്യത തള്ളികളയാനാകില്ല. ‘2022-23 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ പോളിസി റിപ്പോ നിരക്ക് 5.65 ശതമാനമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. സര്‍വേ പ്രകാരം ഏറ്റവും കുറഞ്ഞതും കൂടിയതുമായ പരിധി യഥാക്രമം 5.50%, 6.25% എന്നിങ്ങനെയാണ്.
ഉപഭോക്തൃവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നടപ്പ് സാമ്പത്തികവര്‍ഷം 6.7 ശതമാനമാകുമെന്നും സര്‍വേ പറഞ്ഞു. 2022 സെപ്റ്റംബര്‍ മുതല്‍ പണപ്പെരുപ്പം കുറയുമെന്നും 2023 ജൂണില്‍ മാത്രം 4% പരിധിയിലേക്ക് താഴുമെന്നും പ്രതീക്ഷിക്കുന്നു. ‘പണപ്പെരുപ്പത്തിന്റെ അപകടസാധ്യതകള്‍ മുന്നിലുള്ളതിനാല്‍, സര്‍ക്കാര്‍ സമഗ്രമായ ഒരു റോഡ്മാപ്പ് തയ്യാറാക്കണം. അത് ഒന്നിലധികം തലങ്ങളില്‍ ആവശ്യമായി വരും, സര്‍വേ പറഞ്ഞു.

X
Top