റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണി 345 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്

ആ‍ർബിഐ പ്രതീക്ഷകളെയും കടത്തിവെട്ടി എഫ്സിഎൻആർ നിക്ഷേപം ഒഴുക്ക്

മുംബൈ: ആർബിഐയുടെ ലക്ഷ്യത്തെയും കടത്തി വെട്ടി എഫ്‌സി‌എൻ‌ആർ (ബി) നിക്ഷേപം. മൊത്തം നിക്ഷേപം 10000 കോടി ഡോളർ കടന്നു. ആർ‌ബി‌ഐയുടെ 8000 കോടി ഡോളറിന്റെ കണക്കിലും വളരെ കൂടുതലാണിത്. എഫ്സിഎൻആർ നിക്ഷേപത്തിന് അനുകൂലമായ ആർ‌ബി‌ഐ നടപടിയാണ് ഗുണമായത്.

ഓഗസ്റ്റ് 21 വരെ ലഭ്യമായ ആർബിഐ ഡാറ്റ അനുസരിച്ച് മൂന്ന് പദ്ധതികൾക്കു കീഴിലുള്ള നിക്ഷേപം 72.85 ബില്യൺ ഡോളറാണ്. ഇതിൽ എഫ്‌സി‌എൻ‌ആർ (ബി) വഴി 65.4 ബില്യൺ ഡോളർ നിക്ഷേപം എത്തി.

ഒ‌എഫ്‌സി‌ബികൾ വഴി 4.86 ബില്യൺ ഡോളർ, ഇസി‌ബികൾ വഴി സമാഹരിച്ച 2.59 ബില്യൺ ഡോളർ എന്നിവയാണ് മറ്റ് നിക്ഷേപങ്ങൾ. ഫോറിൻ കറൻസി നോൺ-റെസിഡന്റ് (ബാങ്ക്) അല്ലെങ്കിൽ എഫ്‌സി‌എൻ‌ആർ (ബി) നിക്ഷേപ പദ്ധതിക്ക് കീഴിലുള്ള മൂലധന നിക്ഷേപം ഓഗസ്റ്റ് 31ന് 100 ബില്യൺ ഡോളർ കടന്നിട്ടുണ്ട്.

ആർ‌ബി‌ഐയുടെ പ്രത്യേക സ്വാപ്പ് വിൻഡോയും വിദേശ കറൻസി നിക്ഷേപങ്ങൾ ആകർഷിച്ചു. എഫ്‌സി‌എൻ‌ആർ (ബി) വിൻഡോ ഓഗസ്റ്റ് 31 ന് അവസാനിച്ചു. പക്ഷേ സെപ്റ്റംബർ 11 വരെ കരാർ ചെയ്തിട്ടുള്ള നിക്ഷേപങ്ങൾക്ക് ബാങ്കുകൾക്ക് സ്വാപ്പ് സൗകര്യം പ്രയോജനപ്പെടുത്താം.

സ്വാപ്പ് നിക്ഷേപങ്ങൾക്ക് കുറഞ്ഞത് മൂന്ന് വർഷത്തെ കാലാവധിയാണുള്ളത്. പരമാവധി അഞ്ച് വർഷമാണ് കാലാവധിയുള്ളത്. മൂന്ന് സ്കീമുകളിലുമായി ഏറ്റവും പുതിയ നിക്ഷേപം 8000 കോടി ഡോളറാണ്.

ഇസി‌ബി, ഒ‌എഫ്‌സി‌ബി വിൻഡോകൾ 2026 ഡിസംബർ 31 വരെ തുറന്നിരിക്കും. പ്രത്യേക സ്വാപ്പ് സൗകര്യം ജൂൺ 8 നാണ് പ്രവർത്തനക്ഷമമാക്കിയത്. എഫ്‌സി‌എൻ‌ആർ (ബി) നിക്ഷേപം ജൂൺ 23 നാണ് ആരംഭിച്ചത്.

X
Top