റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽഇന്ത്യൻ ഇ-കൊമേഴ്‌സ് വിപണി 345 ബില്യൺ ഡോളറിലെത്തുമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം കിംസ് ഹെല്‍ത്ത് ആശുപത്രിയിയിൽ നിക്ഷേപവുമായി ആസ്റ്ററിന്റെ ഉപകമ്പനി

തിരുവനന്തപുരം: കിംസ് ഹെല്‍ത്ത് ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളും അത്യാധുനിക മെഡിക്കല്‍ സേവനങ്ങളും വിപുലീകരിക്കുന്നതിന്റെ ഭാഗമായി 134.4 കോടി രൂപയുടെ പുതിയ നിക്ഷേപം പ്രഖ്യാപിച്ച് ആസ്റ്റര്‍ ഡി.എം ക്വാളിറ്റി കെയറിന്റെ ഉപകമ്പനിയായ കിംസ് ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് ലിമിറ്റഡ് (KHML). ആശുപത്രി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിലാണ് വന്‍ വികസന പദ്ധതിക്ക് അന്തിമ അംഗീകാരം നല്‍കിയതെന്ന് കമ്പനി സെബിക്ക് സമര്‍പ്പിച്ച ഫയലിംഗില്‍ വ്യക്തമാക്കി.

കിടക്കകളുടെ എണ്ണം 979 ലേക്ക്
പുതിയ ബ്ലോക്കിന്റെ നിര്‍മാണവും നിലവിലുള്ള സംവിധാനങ്ങളുടെ പുനരുദ്ധാരണവുമാണ് പുതിയ പദ്ധതിയിലൂടെ കമ്പനി നടപ്പിലാക്കുന്നത്.

നിലവില്‍ തിരുവനന്തപുരം കിംസ് ഹെല്‍ത്തില്‍ 795 ബെഡുകളാണുള്ളത്. ഇതില്‍ ശരാശരി 596 ബെഡുകളില്‍ രോഗികളുണ്ട് (FY26ല്‍ ഏകദേശം 75 ശതമാനം ഒക്യുപ്പന്‍സി). പുതിയ പദ്ധതിയിലൂടെ 184 ബെഡുകള്‍ കൂടി കൂട്ടിച്ചേര്‍ക്കുന്നതോടെ ആശുപത്രിയിലെ ആകെ ബെഡുകളുടെ എണ്ണം 979 ആയി വര്‍ധിക്കും. 2028 മെയ് മാസത്തോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഘട്ടങ്ങളായി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

നിക്ഷേപ സമാഹരണം 70:30 അനുപാതത്തില്‍
വികസനത്തിനായി വകയിരുത്തുന്ന 134.4 കോടി രൂപയില്‍ 70 ശതമാനവും കടപ്പത്രങ്ങളിലൂടെയും ബാങ്ക് വായ്പ വഴിയുമാണ് സമാഹരിക്കുക. ബാക്കി 30 ശതമാനം തുക ഇക്വിറ്റി നിക്ഷേപമായി കണ്ടെത്തും.

ആശുപത്രിയില്‍ അനുഭവപ്പെടുന്ന സ്ഥലപരിമിതി പരിഹരിക്കാനും പ്രമുഖ സ്‌പെഷ്യാലിറ്റികള്‍ (Specialties) കൂടുതല്‍ വിപുലീകരിക്കാനും വേണ്ടിയാണ് വന്‍ തുക നിക്ഷേപിക്കുന്നത്.

കേരളത്തിന്റെ തലസ്ഥാന നഗരിയിലെ ആരോഗ്യ പരിരക്ഷാ ഇന്‍ഫ്രാസ്ട്രക്ചര്‍ കൂടുതല്‍ ശക്തമാക്കാനും ഭാവിയിലെ വളര്‍ച്ച ഉറപ്പാക്കാനും ഇത് സഹായിക്കും.

X
Top