നിര്‍മാണ മേഖലയില്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന വളര്‍ച്ചതുടർച്ചയായ രണ്ടാം മാസവും വിമാന ഇന്ധനത്തിൻ്റെ വില വർധിപ്പിച്ചുആഗോള ചിപ്പ് നിർമ്മാണ ഹബ്ബാകാൻ ഇന്ത്യ; സെമികണ്ടക്ടർ സ്വപ്നത്തിന് 1.27 ലക്ഷം കോടിയുടെ പദ്ധതിയുമായി കേന്ദ്രംഇന്ത്യയുടെ നികുതി വരുമാനത്തിൽ വൻ കുതിപ്പ്; 2 ലക്ഷം കോടിക്ക് തൊട്ടരികിൽ ജിഎസ്ടിരാജ്യത്ത് വാണിജ്യ സിലിണ്ടർ വില കൂട്ടി

ഐടിആർ ഫയലിംഗില്‍ റെക്കോർഡ്‌; സമർപ്പിച്ചത് 7.8 കോടിയിലധികം റിട്ടേണുകൾ

ന്യൂഡൽഹി: ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) ഫയലിംഗില്‍ റെക്കോര്‍ഡ് കുതിപ്പുമായി ഇന്ത്യ. 2026-27 അസസ്മെന്റ് വര്‍ഷത്തേക്ക് ഓഗസ്റ്റ് 31 വരെ 7.8 കോടിയിലധികം റിട്ടേണുകളാണ് രാജ്യത്ത് ആകെ ഫയല്‍ ചെയ്യപ്പെട്ടത്. നികുതിദായകരുടെയും പ്രൊഫഷണലുകളുടെയും സജീവമായ പങ്കാളിത്തമാണ് ഈ പുതിയ നാഴികക്കല്ല് പിന്നിടാന്‍ സഹായിച്ചതെന്ന് ആദായനികുതി വകുപ്പ് എക്‌സ് പ്ലാറ്റ്ഫോമിലൂടെ വ്യക്തമാക്കി.

ഓഡിറ്റ് ആവശ്യമില്ലാത്ത ബിസിനസ്സുകാര്‍ക്കും പ്രൊഫഷണലുകള്‍ക്കും റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള പുതുക്കിയ സമയപരിധിയാണ് ഓഗസ്റ്റ് 31-ഓടെ അവസാനിച്ചത്. 2026 ലെ ധനകാര്യ നിയമപ്രകാരം വരുത്തിയ ഭേദഗതികളുടെ ഭാഗമായാണ് ഈ പ്രത്യേക തീയതി നിശ്ചയിച്ചത്. സാധാരണ നികുതിദായകര്‍ക്കുള്ള ജൂലൈ 31 സമയപരിധിയുമായി താരതമ്യം ചെയ്യുമ്പോള്‍, ഈ വിഭാഗത്തിലുള്ളവര്‍ക്ക് ഒരു മാസം അധികമായി ലഭിച്ചത് വലിയ ആശ്വാസമായി.

അതേസമയം, അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യേണ്ട കമ്പനികള്‍ക്കും മറ്റ് നികുതിദായകര്‍ക്കും ഒക്ടോബര്‍ 31 വരെയാണ് അടുത്ത അവസാന തീയതി. ട്രാന്‍സ്ഫര്‍-പ്രൈസിംഗ് വ്യവസ്ഥകളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് നവംബര്‍ 30 വരെയും സമയം അനുവദിച്ചിട്ടുണ്ട്. ഈ തീയതികള്‍ പാലിക്കാന്‍ കഴിയാത്തവര്‍ക്ക് 2026 ഡിസംബര്‍ 31 വരെയോ വിലയിരുത്തല്‍ പൂര്‍ത്തിയാകുന്നതുവരെയോ വൈകിയുള്ള റിട്ടേണ്‍ സമര്‍പ്പിക്കാം.  

നിശ്ചിത സമയപരിധി കഴിഞ്ഞാണ് ഫയല്‍ ചെയ്യുന്നതെങ്കില്‍ അഞ്ച് ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവര്‍ക്ക് 1,000 രൂപയും മറ്റുള്ളവര്‍ക്ക് 5,000 രൂപയും പിഴ ഈടാക്കും. ഐടിആര്‍ ഫയല്‍ ചെയ്തതിന് ശേഷം 30 ദിവസത്തിനുള്ളില്‍ ഇ-വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കേണ്ടത് നിര്‍ബന്ധമാണ്. സമയം വൈകിയാല്‍ റിട്ടേണ്‍ വൈകി ഫയല്‍ ചെയ്തതുമായി ബന്ധപ്പെട്ട മറ്റ് നടപടികള്‍ക്കും പിഴയ്ക്കും നികുതിദായകര്‍ വിധേയരാകേണ്ടി വരും.

X
Top