മധ്യേഷ്യയിലെ യുദ്ധത്തിൽ ടൂറിസം മേഖല കടുത്ത പ്രതിസന്ധിയിൽഎൽപിജി ഉല്‍പ്പാദനം കൂട്ടാന്‍ റിഫൈനറികള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശംഗൾഫ് യുദ്ധം: കേരളത്തിന്റെ അരി, പലവ്യഞ്ജന കയറ്റുമതി നിലച്ചുഇന്ത്യ രണ്ടുകോടി ബാരൽ റഷ്യൻ എണ്ണ വാങ്ങും; 14 ലക്ഷം ബാരൽ ഉടനെത്തുംറഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് ഇളവ് നൽകി അമേരിക്ക

ഫാല്‍ക്കണ്‍ ടെക്‌നോപ്രോജക്ട്‌സ് ഐപിഒ ഇന്ന് മുതല്‍

കൊച്ചി: പെട്രോളിയം റിഫൈനറികള്‍, ഹൗസിംഗ് എസ്റ്റേറ്റുകള്‍, ആണവോര്‍ജ്ജം, നിര്‍മ്മാണം തുടങ്ങിയ മേഖലകളിലെ ക്ലയന്റുകള്‍ക്ക് മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് പ്ലംബിംഗ് സേവനങ്ങള്‍ നല്‍കുന്നതില്‍ വൈദഗ്ദ്ധ്യമുള്ള ഫാല്‍ക്കണ്‍ ടെക്‌നോപ്രോജക്ട്‌സ് ഇന്ത്യ ലിമിറ്റഡിന്റെ എസ്എംഇ പബ്ലിക് ഇഷ്യുവിന് ഇന്ന് തുടക്കം.

എസ്എംഇ പബ്ലിക് ഇഷ്യുവില്‍ നിന്ന് 13.69 കോടി രൂപ വരെ സമാഹരിക്കാനാണ് പദ്ധതിയിടുന്നത്. പബ്ലിക് ഇഷ്യൂ ഇന്ന്് സബ്സ്‌ക്രിപ്ഷനായി തുറന്ന് ജൂണ്‍ 21ന് അവസാനിക്കും. അപേക്ഷയ്ക്കുള്ള ഏറ്റവും കുറഞ്ഞ ലോട്ട് സൈസ് 1200 ഷെയറുകളാണ്.

ഏറ്റവും കുറഞ്ഞ ഐപിഒ അപേക്ഷാ തുക 1,10,400 രൂപ. പബ്ലിക് ഇഷ്യൂവിന്റെ വരുമാനം കമ്പനിയുടെ പ്രവര്‍ത്തന മൂലധന ആവശ്യകതകളും പൊതു കോര്‍പ്പറേറ്റ് ഉദ്ദേശ്യങ്ങളും നിറവേറ്റുന്നതുള്‍പ്പെടെയുള്ള വിപുലീകരണ പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നതിന് വിനിയോഗിക്കും.

കെഫിന്‍ ടെക്‌നോളജി ലിമിറ്റഡ് ആണ് ഇഷ്യുവിന്റെ ലീഡ് മാനേജര്‍.

X
Top