
ന്യൂഡൽഹി: ആഗോള വ്യാപാര പ്രതിസന്ധിക്കിടയിലും ഇന്ത്യന് കയറ്റുമതി കുതിക്കുന്നു. സെപ്റ്റംബറില് ചരക്ക് കയറ്റുമതി 23.04 ശതമാനം കുതിച്ച് 44.40 ബില്യണ് ഡോളറിലെത്തി. കഴിഞ്ഞ വര്ഷം ഇതേ കാലയളവില് ഇത് 36.08 ബില്യണ് ഡോളറായിരുന്നു.
ഇലക്ട്രോണിക്സ്, പെട്രോളിയം, എന്ജിനീയറിങ്, രാസവസ്തുക്കള്, കാര്ഷിക ഉല്പ്പന്നങ്ങള് എന്നിവയുടെ കയറ്റമതിയാണ് ഈ ചരിത്ര നേട്ടത്തിന് കാരണമായത്. ഇറക്കുമതി 74.61 ബില്യണ് ഡോളറായി ഉയര്ന്നെങ്കിലും വ്യാപാരക്കമ്മി 30.21 ബില്യണ് ഡോളറായി കുറയ്ക്കാന് കഴിഞ്ഞതും നേട്ടമായി.
ചരക്കും സേവനവും കൂടി ചേര്ത്തുള്ള മൊത്തം കയറ്റുമതിയിലും ഇന്ത്യ തിളങ്ങി. 72.76 ബില്യണ് ഡോളറില് നിന്ന് 10.99% വളര്ച്ചയോടെ 80.75 ബില്യണ് ഡോളറായി ഉയര്ന്നു. ഇറക്കുമതി 94.05 ബില്യണ് ഡോളറായെങ്കിലും മൊത്തം വ്യാപാരക്കമ്മി 14.17 ബില്യണ് ഡോളറില് നിന്ന് 13.30 ബില്യണ് ഡോളറായി കുറഞ്ഞു. ഇന്ത്യന് ഉല്പ്പന്നങ്ങള്ക്ക് ആഗോള വിപണിയില് ഡിമാന്ഡ് കൂടുന്നതിന്റെ വ്യക്തമായ സൂചനയാണിത്.
നടപ്പ് സാമ്പത്തിക വര്ഷത്തില് കയറ്റുമതി കുതുപ്പ് ഇരട്ടിയാകുന്നുവെന്ന് വാണിജ്യ സെക്രട്ടറി രാജേഷ് അഗര്വാള്. ആദ്യ പാദത്തിലെ 11.84% വളര്ച്ചയില് നിന്ന് രണ്ടാം പാദത്തില് 15.84% ആയി വളര്ച്ച കുതിച്ചു.
ജൂലൈ-സെപ്റ്റംബര് കാലയളവില് മൊത്തം കയറ്റുമതി 242.6 ബില്യണ് ഡോളര് എന്ന എക്കാലത്തെയും ഉയര്ന്ന നേട്ടത്തിലെത്തി. ആദ്യ പാദത്തില് ഇത് 233.6 ബില്യണ് ഡോളറായിരുന്നു.
ആഗോള വിപണി ആശങ്കയിലാണെങ്കിലും ഇന്ത്യന് വ്യാപാര മേഖല പ്രതീക്ഷയിലാണ്. സെപ്റ്റംബറിലെ ഈ കുതിപ്പ് തുടര്ന്നാല് ഈ വര്ഷം ഇന്ത്യ റെക്കോര്ഡ് കയറ്റുമതി നേട്ടം കൊയ്യുമെന്നാണ് വിലയിരുത്തല്.






