കേരളത്തിൽ ഫാക്ടറികളും തൊഴിലവസരവും കുറയുന്നതായി റിപ്പോർട്ട് ◆ ഇന്ത്യ- യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്; യുഎസുമായി തർക്കങ്ങൾ പരിഹരിച്ചുവരുന്നെന്ന് കേന്ദ്രമന്ത്രി എസ് ജയശങ്കർ ◆ മൊത്തവില പണപ്പെരുപ്പം 11.39% ആയി ഉയർന്നു ◆ കയര്‍ കയറ്റുമതി വരുമാനം 6,614 കോടി കടന്നു ◆ ഇന്ത്യൻ അരി കയറ്റുമതി വരുമാനത്തില്‍ മികച്ച വളര്‍ച്ച ◆

ഐസിഐസിഐ ലൈഫിന്റെ അറ്റാദായം 760 കോടി രൂപയായി ഉയർന്നു

കൊച്ചി: ഐസിഐസിഐ ലൈഫ് ഇൻഷുറൻസ് 2027 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ റീട്ടെയ്ൽ പ്രൊട്ടക്ഷൻ വിഭാഗത്തിൽ വാർഷികാടിസ്ഥാനത്തിൽ 47.2 ശതമാനം വളർച്ച രേഖപ്പെടുത്തി.

ആനുവിറ്റി വിഭാഗത്തിൽ 50.0 ശതമാനം വാർഷിക വളർച്ച നേടി. ഇതിലൂടെ റീട്ടെയ്ൽ സം അഷൂർഡ് വിഭാഗം 34.9 ശതമാനം വർധിച്ച് 2.32 ലക്ഷം കോടി രൂപയായി.

കമ്പനിയുടെ പുതിയ ബിസിനസ്സ് പ്രീമിയം 25.0 ശതമാനം വർധിച്ച് 11,821 കോടി രൂപയായി. പുതിയ ബിസിനസ്സിന്റെ മൂല്യം 22.3 ശതമാനം ഉയർന്ന് 1,283 കോടി രൂപയിലെത്തി, മാർജിൻ 26.0 ശതമാനം ആണ്. അറ്റാദായം 26.5 ശതമാനം വർധിച്ച് 760 കോടി രൂപയായി.

2027 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ കമ്പനിയുടെ ക്ലെയിം സെറ്റിൽമെന്റ് അനുപാതം 99.3 ശതമാനമാണ്. അന്വേഷണം ആവശ്യമില്ലാത്ത ക്ലെയിമുകൾ തീർപ്പാക്കുന്നതിനുള്ള ശരാശരി സമയം 1.1 ദിവസമാണ്.

ഈ കാലയളവിൽ 2,627 കോടി രൂപയുടെ ഡെത്ത് ക്ലെയിമുകൾ കമ്പനി തീർപ്പാക്കുകയും, മെച്ച്യൂരിറ്റി ആനുകൂല്യങ്ങളായി 8,634 കോടി രൂപ നൽകുകയും ചെയ്തു.

ഈ കാലയളവിൽ 54 ശതമാനം സേവിങ്സ് പോളിസികളും അതാത് ദിവസം തന്നെ നൽകാൻ കമ്പനിക്ക് സാധിച്ചു. ജിഎസ്ടി ഒഴിവാക്കിയുള്ള കോസ്റ്റ്-ടു-പ്രീമിയം അനുപാതം 18.3 ശതമാനം ആയി കുറഞ്ഞു.

X
Top