വ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻആറാം തലമുറ യുദ്ധവിമാന നിർമാണം: ഇന്ത്യയും ഫ്രാൻസും കൈകോർക്കാൻ സാധ്യതക്രൂഡോയിൽ ശേഖരം വർധിപ്പിക്കാനൊരുങ്ങി ഇന്ത്യ

വായ്പയിലും നിക്ഷേപത്തിലും മികച്ച നേട്ടം കൈവരിച്ച് ഇസാഫ് ബാങ്ക്; പുതുതായി 5.7 ലക്ഷം ഇടപാടുകാർ

തൃശൂർ: ഇസാഫ് ബാങ്ക് നടപ്പുവർഷത്തെ (2024-25) സെപ്റ്റംബർ പാദത്തിൽ കൈവരിച്ചത് വായ്പയിലും നിക്ഷേപത്തിലും മികച്ച നേട്ടം.

മൊത്തം വായ്പകൾ മുൻവർഷത്തെ സമാനപാദത്തിലെ 15,123 കോടി രൂപയിൽ നിന്ന് 24.09% ഉയർന്ന് 18,767 കോടി രൂപയായെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ബാങ്ക് വ്യക്തമാക്കി.

ചെറുകിട വായ്പകൾ (മൈക്രോ ലോൺ) 10,479 കോടി രൂപയിൽ നിന്ന് 11,541 കോടി രൂപയായി; വളർച്ച 10.13%. സ്വർണപ്പണയ വായ്പകളിൽ വളർച്ച 59.33 ശതമാനമാണ്. 2,348 കോടി രൂപയിൽ നിന്ന് 3,741 കോടി രൂപയായാണ് വർധന.

റീറ്റെയ്ൽ വായ്പകളും മറ്റു വായ്പകളും 51.78 ശതമാനവും ഉയർന്നു. 2,296 കോടി രൂപയിൽ നിന്ന് ഇവ 3,485 കോടി രൂപയിലെത്തി.

ഇസാഫ് ബാങ്കിന്റെ മൊത്തം നിക്ഷേപം കഴിഞ്ഞ പാദത്തിൽ മുൻവർഷത്തെ സെപ്റ്റംബർ പാദത്തിലെ 17,416 കോടി രൂപയിൽ നിന്ന് 24.69% ഉയർന്ന് 21,717 കോടി രൂപയായി. ടേം ഡെപ്പോസിറ്റുകൾ 14,273 കോടി രൂപയിൽ നിന്ന് 14.88% വർധിച്ച് 16,398 കോടി രൂപയിലുമെത്തി.

കറന്റ് അക്കൗണ്ട് സേവിങ്സ് അക്കൗണ്ട് (കാസ) നിക്ഷേപം 69.25% ഉയർന്ന് 5,319 കോടി രൂപയായി. കഴിഞ്ഞവർഷത്തെ സമാനപാദത്തിൽ 3,143 കോടി രൂപയായിരുന്നു. കാസ അനുപാതം 18.04 ശതമാനത്തിൽ‌ നിന്ന് 24.49 ശതമാനമായി ഉയർന്നതും നേട്ടമാണ്. ഇക്കഴിഞ്ഞ ജൂൺപാദത്തിൽ ഇത് 23.59 ശതമാനമായിരുന്നു.

ഇസാഫ് ബാങ്കിന് സെപ്റ്റംബർ പാദത്തിലെ കണക്കുപ്രകാരം 756 ശാഖകളും 646 എടിഎമ്മുകളുമുണ്ട്. മൊത്തം ഇടപാടുകാർ 89.41 ലക്ഷം പേർ. നടപ്പുവർഷം ഏപ്രിൽ-സെപ്റ്റംബറിൽ പുതുതായി 5.68 ലക്ഷം ഇടപാടുകാരെയും ലഭിച്ചു.

X
Top