പുരോഗതി നേടുന്ന സംസ്ഥാനങ്ങളോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ ഒന്നിച്ചു നീങ്ങണമെന്ന് 5 സംസ്ഥാനങ്ങളുടെ കോൺക്ലേവ്വിലക്കയറ്റത്തോത് 3.65 ശതമാനമായി കുറഞ്ഞുജ​ർ​മ​ൻ ഐ​ടി ഭീ​മ​നു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ട് കേ​ര​ളംചൈന, വിയറ്റ്‌നാം സ്റ്റീൽ ഉൽപന്നങ്ങൾക്ക് ഉയർന്ന തീരുവ ചുമത്താൻ ഇന്ത്യപെട്രോൾ, ഡീസൽ വില കുറയ്ക്കാൻ സമ്മർദ്ദം

2023ല്‍ നിക്ഷേപമൂല്യത്തില്‍ 80 ലക്ഷം കോടി രൂപയുടെ വര്‍ധന

മുംബൈ: 2023ലെ അവസാന ദിവസങ്ങളില്‍ ഓഹരി വിപണി തുടര്‍ച്ചയായി പുതിയ ഉയരങ്ങളിലേക്ക്‌ നീങ്ങുന്നതാണ്‌ കണ്ടത്‌. ഇതിനൊപ്പം ഓഹരി നിക്ഷേപകരുടെ നിക്ഷേപമൂല്യത്തിലും ഗണ്യമായ വര്‍ധനയുണ്ടായി.

2023ലെ ഓഹരി വിപണിയുടെ കുതിപ്പ്‌ വഴി നിക്ഷേപമൂല്യത്തില്‍ 80.62 ലക്ഷം കോടി രൂപയുടെ വര്‍ധനയുണ്ടായത്‌. 30 ഓഹരികള്‍ ഉള്‍പ്പെട്ട സെന്‍സെക്‌സ്‌ 2023ല്‍ 19 ശതമാനമാണ്‌ ഉയര്‍ന്നത്‌.

മധ്യപ്രദേശ്‌, രാജസ്ഥാന്‍, ചത്തീസ്‌ഗഡ്‌ എന്നീ സംസ്ഥാനങ്ങളില്‍ കേന്ദ്രത്തിലെ ഭരണകക്ഷിയായ ബിജെപി നേടിയ വന്‍വിജയവും 2024ല്‍ പലിശനിരക്കുകള്‍ കുറയ്‌ക്കുമെന്ന യുഎസ്‌ ഫെഡറല്‍ റിസര്‍വ്‌ നല്‍കുന്ന സൂചനയുമാണ്‌ വിപണിയെ പുതിയ ഉയരങ്ങളിലേക്ക്‌ നയിച്ചത്‌.

ബിഎസ്‌ഇയില്‍ ലിസ്റ്റ്‌ ചെയ്‌ത കമ്പനികളുടെ വിപണിമൂല്യത്തില്‍ 80.62 ലക്ഷം കോടി രൂപയുടെ വര്‍ധനയുണ്ടായി. 2024ലും ഓഹരി വിപണി കുതിപ്പ്‌ തുടരാനുള്ള സാധ്യതയാണ്‌ അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്‌.

അടുത്ത വര്‍ഷം തിരഞ്ഞെടുപ്പിന്‌ മുമ്പായി റാലി ശക്തമാകുമെന്നാണ്‌ പ്രതീക്ഷ.

X
Top