സ്വര്‍ണത്തിന് ഇ-വേ ബില്‍ പുനഃസ്ഥാപിച്ച് ജിഎസ്ടി വകുപ്പ്പുതിയ ആദായ നികുതി ബില്‍ അവതരിപ്പിച്ചേക്കുംവ്യാജവിവരങ്ങള്‍ നല്‍കി നികുതി റീഫണ്ടിന് ശ്രമിച്ച 90,000 പേരെ കണ്ടെത്തി ആദായനികുതി വകുപ്പ്സമുദ്രോത്പന്ന കയറ്റുമതി 60,000 കോടി രൂപ കടന്ന് മുന്നോട്ട്കേന്ദ്ര ബജറ്റ് ഫെബ്രുവരി 1ന്; അഞ്ച് പ്രധാന പ്രതീക്ഷകൾ ഇതാ

കേരളത്തിലേക്ക് പ്രവർത്തനം വിപുലീകരിച്ച് ഇക്വിറ്റാസ് സ്‌മോൾ ഫിനാൻസ് ബാങ്ക്

തിരുവനന്തപുരം: കേരളത്തിലേക്ക് അവരുടെ ശാഖകളും ബിസിനസും വിപുലീകരിച്ച്‌ ഇക്വിറ്റാസ് സ്‌മോൾ ഫിനാൻസ് ബാങ്ക്. വിപുലീകരണത്തിന്റെ ഭാഗമായി ബാങ്ക് കേരളത്തിലെ അതിന്റെ ആദ്യ ശാഖ വെള്ളിയാഴ്ച തിരുവനന്തപുരത്ത് തുറന്നു. ഈ ശാഖയിലൂടെ എല്ലാത്തരം സമ്പാദ്യങ്ങൾ, നിക്ഷേപങ്ങൾ, ലോക്കറുകൾ, എൻആർഐ ബാങ്കിംഗ്, വായ്പകൾ എന്നിങ്ങനെയുള്ള മൊത്തം ഉൽപ്പന്ന ശ്രേണി ഇക്വിറ്റാസ് വാഗ്ദാനം ചെയ്യും. റീട്ടെയിൽ മുതൽ ഇൻസ്റ്റിറ്റ്യൂഷണൽ അക്കൗണ്ടുകൾ വരെയുള്ള എല്ലാത്തരം ഉപഭോക്താക്കൾക്കും ഇക്വിറ്റാസ് സ്‌മോൾ ഫിനാൻസ് ബാങ്ക് സേവനം നൽകും.

തിരുവനന്തപുരത്തിന് പുറമെ പാലക്കാട്, കോഴിക്കോട്, എറണാകുളം, തൃശൂർ എന്നീ നാല് ജില്ലകളിലേക്ക് കൂടി പ്രവർത്തനം വ്യാപിപ്പിക്കാനാണ് ബാങ്ക് പദ്ധതിയിട്ടിരിക്കുന്നത്. 2016-ൽ ഒരു മൈക്രോഫിനാൻസ് ലെൻഡറായി സ്ഥാപിതമായ ഒരു സ്മാൾ ഫിനാൻസ് ബാങ്കാണ് ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്. ബാങ്കിന്റെ ആസ്ഥാനം ചെന്നൈയിലാണ്, കൂടാതെ ഇത് ഇക്വിറ്റാസ് ഹോൾഡിംഗ്സ് ലിമിറ്റഡിന്റെ ഒരു ഉപസ്ഥാപനമാണ്. വെള്ളിയാഴ്ച സ്ഥാപനത്തിന്റെ ഓഹരികൾ 0.25 ശതമാനത്തിന്റെ നേരിയ നേട്ടത്തിൽ 40.00 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

X
Top