രാജ്യത്തിന്റെ ജിഡിപി കണക്കുകളില്‍ വാക്‌പോര് മുറുകുന്നുറിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽ

ഗ്രാമ പ്രദേശങ്ങളില്‍ തൊഴിലിന്റെ അനന്ത സാധ്യത തുറക്കും: കെ എന്‍ ബാലഗോപാല്‍

കൊല്ലം: ഗ്രാമ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് തൊഴിലിന്റെ അനന്ത സാധ്യത തുറന്നുകൊടുക്കുന്ന വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. വെളിയം കുടുംബശ്രീ സംരംഭക പരിശീലകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബശ്രീയുമായി ചേര്‍ന്ന് നടപ്പിലാക്കിവരുന്ന സംരംഭക പരിശീലന പദ്ധതികള്‍ കൂടുതല്‍ ശക്തമാക്കും.

വെളിയത്ത് വിജ്ഞാന കേരളം പദ്ധതി വഴി നൈപുണ്യ പരിശീലനം നല്‍കി തൊഴില്‍ ലഭ്യമാക്കാനുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണ്. അസാപ്പ് സ്‌കില്‍ സെന്റര്‍ മുഖേന രണ്ടുമാസകാല പരിശീലന പദ്ധതികളും വിഭാവനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വെളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് രേഖ അധ്യക്ഷയായി. കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഉമേഷ് പദ്ധതി വിശദീകരിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ആര്‍ വിമല്‍ ചന്ദ്രന്‍, വെളിയം സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശൈലജ അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

X
Top