ഇന്ത്യ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്തത് 8.47ലക്ഷം ടണ്‍ ഡിഎപി വളംഅഞ്ച് ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ആന്റി-ഡമ്പിംഗ് തീരുവ ചുമത്തിഇന്‍ഷുറന്‍സ് നികുതി നിരക്കുകളില്‍ കുറവ് വരുത്തിയേക്കുംതാരിഫ് ഭീഷണി ഗുരുതരമല്ലെന്ന് റിപ്പോര്‍ട്ട്ഉള്ളിയുടെ കയറ്റുമതി തീരുവ ഒഴിവാക്കി കേന്ദ്ര സർക്കാർ; തീരുമാനം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ

611 കോടിയുടെ നിയമലംഘനം: പേടിഎമ്മിന് ഇഡി നോട്ടീസ്

ന്യൂഡല്‍ഹി: ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്‍റ് ആക്ട് (ഫെമ) പ്രകാരമുള്ള വ്യവസ്ഥകളുടെ ലംഘനം ചൂണ്ടിക്കാട്ടി പേടിഎമ്മിന്‍റെ മാതൃകമ്പനിക്കും രണ്ട് അനുബന്ധ കമ്പനികള്‍ക്കും എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) നോട്ടീസ്.

611 കോടി രൂപയുടെ വിദേശവിനിമയ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് പേടിഎമ്മിന്‍റെ മാതൃകമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡ് (ഒസിഎല്‍), മാനേജിംഗ് ഡയറക്ടര്‍, പേടിഎം അനുബന്ധ സ്ഥാപനങ്ങളായ ലിറ്റില്‍ ഇന്‍റര്‍നെറ്റ് പ്രൈവറ്റ് ലിമിറ്റഡ്, നിയര്‍ബൈ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയ്ക്കാണ് നോട്ടീസ്.

ഒസിഎല്ലില്‍ 245 കോടിയും അനുബന്ധ സ്ഥാപനങ്ങളായ ലിറ്റില്‍ ഇന്‍റര്‍നെറ്റില്‍ 345 കോടിയുടെയും നിയര്‍ബൈ ഇന്ത്യയില്‍ 20.9 കോടിയുടെയും നിയലംഘനമാണ് ഇഡി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ഇഡിയില്‍നിന്ന് നോട്ടീസ് ലഭിച്ചതായി പേടിഎം സ്ഥിരീകരിച്ചു.

അനുബന്ധ കമ്പനികളെ പേടിഎം ഏറ്റെടുക്കുന്നതിന് മുന്‍പ് ചില വീഴ്ചകള്‍ സംഭവിച്ചെന്നും ഒസിഎല്‍ വ്യക്തമാക്കി.

ലിറ്റില്‍ ഇന്‍റര്‍നെറ്റ്, നിയര്‍ബൈ ഇന്ത്യ എന്നിവ 2017ല്‍ പേടിഎം ഏറ്റെടുക്കുകയും പിന്നീട് ലയിപ്പിക്കുകയുമായിരുന്നു. ഇഡി നോട്ടീസിന്‍റെ റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് കമ്പനിയുടെ ഓഹരികള്‍ നാലു ശതമാനത്തിലധികം ഇടിഞ്ഞു.

X
Top