പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപം

സാഹചര്യങ്ങള്‍ വിപണിയ്ക്ക് അനുകൂലം

കൊച്ചി: ഇന്ത്യയുടെ മെച്ചപ്പെട്ട സാമ്പത്തിക അടിത്തറ നിക്ഷേപത്തിന് അവസരമൊരുക്കുന്നു, ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ വിലയിരുത്തി. പ്രതീക്ഷിച്ചതിലും മികച്ച ജിഡിപി വളര്‍ച്ചാ നിരക്ക്, ജിഎസ്ടി ശേഖരണം, മാനുഫാക്ചറിംഗ് പിഎംഐ, വാഹന വില്‍പ്പന, ആകര്‍ഷകമായ ക്രെഡിറ്റ് വളര്‍ച്ച തുടങ്ങിയ ഘടകങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിരീക്ഷണം. ഉയര്‍ന്ന ആവൃത്തി സൂചകങ്ങള്‍ ശക്തവും സുസ്ഥിരവുമായ സമ്പദ് വ്യവസ്ഥയെയാണ് കുറിക്കുന്നത്.

മാത്രമല്ല, 2024 സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ച ഏകദേശം 6.5 ശതമാനം വരെയാകും. ഇതോടെ കോര്‍പറേറ്റ് വരുമാനവും മെച്ചപ്പെടും. പണപ്പെരുപ്പം ആര്‍ബിഐയുടെ ടോളറന്‍സ് പരിധിയില്‍ ഒതുങ്ങുന്നതോടെ 2023 രണ്ടാം പാദം വലിയ സാധ്യതയാണ് തുറന്നു തരുന്നത്.

മറ്റൊരു പ്രധാന പ്രവണത, മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകളുടെ ശക്തമായ പ്രകടനമാണ്. അതേസമയം ആഗോള സാഹചര്യങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുന്നു. നിഫ്റ്റിയുടെ റേഞ്ച്-ബൗണ്ട് ചലനത്തിനുള്ളില്‍ സ്റ്റോക്ക് കേന്ദ്രീകൃത തന്ത്രം സ്വീകരിച്ച് മുന്നോട്ട് പോകാന്‍ വിജയകുമാര്‍ നിര്‍ദ്ദേശിച്ചു.

X
Top