ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ നിയമനത്തിന് ധനമന്ത്രാലയം അപേക്ഷ ക്ഷണിച്ചുജനുവരിയില്‍ 51 ലക്ഷം കോടി രൂപയുടെ 1050 കോടി റീട്ടെയ്ല്‍ ഡിജിറ്റല്‍ പെയ്മന്റുകള്‍പെയ്മന്റ് ഉത്പന്നങ്ങള്‍ അന്താരാഷ്ട്രവത്ക്കരിക്കണം – ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്‌വിദേശ നാണ്യ ശേഖരം മൂന്നുമാസത്തെ താഴ്ചയില്‍ആഗോള ബാങ്കിംഗ് പ്രതിസന്ധി ഇന്ത്യയെ ബാധിക്കില്ല – മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ദുവ്വുരി സുബ്ബറാവു

സാമ്പത്തിക സര്‍വേ: അറിയേണ്ടതെല്ലാം

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് അവതരണത്തിന് ഒരു ദിവസം മുമ്പ്, ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സാമ്പത്തിക സര്‍വേ മേശപ്പുറത്ത് വയ്ക്കും. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരന്റെ നേതൃത്വത്തിലാണ് സര്‍വേ തയ്യാറാക്കപ്പെട്ടിട്ടുള്ളത്.

അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍- മാക്രോ ഇക്കണോമിക് സാഹചര്യങ്ങള്‍, മേഖലാ പ്രകടനങ്ങള്‍, സര്‍ക്കാര്‍ നയങ്ങളുടെ പ്രത്യാഘാതങ്ങള്‍, സമ്പദ്വ്യവസ്ഥ നീങ്ങുന്ന ദിശ എന്നിവയെക്കുറിച്ച് കൂടുതലറിയാന്‍ സാമ്പത്തിക സര്‍വേ വിദഗ്ധരെ സഹായിക്കുന്നു.

  • നയങ്ങള്‍ രൂപപ്പെടുത്തുന്നതിനും ഗതി നിര്‍ണ്ണയിക്കുന്നതിനും ഇത് സര്‍ക്കാരിന് ഉപകാരപ്പെടും. അടുത്ത സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചാ പ്രവചനങ്ങളായിരിക്കും സര്‍വേയുടെ ഹൈലൈറ്റ്.
  • ആഗോള വളര്‍ച്ച മന്ദഗതിയിലാണെങ്കിലും രാജ്യം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം വെല്ലുവിളികളുണ്ട്. ആഗോള മാന്ദ്യം കയറ്റുമതിയെ ബാധിക്കും. പലിശനിരക്ക് വര്‍ദ്ധന വളര്‍ച്ച തടസപ്പെടുത്തിയേക്കാം.
  • ഇന്ത്യയെ ഒരു ഉല്‍പ്പാദന കേന്ദ്രമാക്കി മാറുന്നതിനുള്ള റോഡ്മാപ്പ് സാമ്പത്തിക സര്‍വേ വിശദീകരിക്കും. ആഗോള വിതരണ ശൃംഖലകള്‍ മാറുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇത്. പിഎഎല്‍ഐ പദ്ധതിയുടെ ഗുണപരമായ സ്വാധീനം ഇന്ത്യയെ ശുഭാപ്തിവിശ്വാസത്തിന്റെ സ്രോതസ്സാക്കി മാറ്റുന്നു.
  • ലോകബാങ്കിന്റെ ബിസിനസ്സ് സൗഹൃദ സൂചികയില്‍ ഇന്ത്യയുടെ റാങ്കിംഗ് ഉയര്‍ന്നിട്ടുണ്ട്. ഒരു ബിസിനസ് ലക്ഷ്യസ്ഥാനമാകാനുള്ള യോഗ്യതകളില്‍ കുതിച്ചുചാട്ടമുണ്ടായി. ആഗോള കോര്‍പ്പറേഷനുകള്‍ പിന്തുടരുന്ന ചൈന പ്ലസ് വണ്‍ തന്ത്രത്തില്‍ നിന്ന് ഇന്ത്യ പ്രയോജനം നേടുകയും ചെയ്തു.
X
Top