ഇന്ത്യയില്‍നിന്നു ചൈനയിലേക്കുള്ള കയറ്റുമതി ഉയര്‍ന്നു; വ്യാപാരകമ്മി റിക്കാര്‍ഡില്‍ഉയർന്ന തീരുവ: അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ ഇടിവ്വിദേശനാണ്യകരുതല്‍ ശേഖരത്തില്‍ വര്‍ധനവ്ഇന്ത്യയിൽനിന്നു ചൈനയിലേക്കുള്ള കയറ്റുമതി ഉയർന്നു; വ്യാപാരകമ്മി റിക്കാർഡിൽകയറ്റുമതി സജ്ജമായ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം 11–മത്

ഗ്രാമീണ നൂതനാശയങ്ങൾക്ക് കരുത്തേകാൻ എർത്ത് സമ്മിറ്റ്

തിരുവനന്തപുരം: ഗ്രാമീണ വികസനത്തിലെ പുതുമകളെ ദേശീയ തലത്തിൽ പ്രോത്സാഹിപ്പിക്കുന്നതിനായി നബാർഡും ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയും സംയുക്തമായി എർത്ത് സമ്മിറ്റ് 2025–26 നടത്തുന്നു. ‘ആഗോള മാറ്റത്തിനായി ഗ്രാമീണ നൂതനാശയങ്ങൾക്ക് കരുത്തേകുക’ എന്ന പ്രമേയത്തിലാണ് സമ്മിറ്റ് നടത്തുന്നത്. ഗ്രാമീണ ജീവിതത്തിൽ നിന്നും ഉയർന്ന് വരുന്ന പരിഹാരങ്ങൾ രാജ്യ വികസനത്തിന്റെ പ്രധാന ഘടകമായി മാറുന്ന സാഹചര്യത്തിലാണ് ഈ സമ്മേളനം ശ്രദ്ധേയമാകുന്നത്.

കർഷകരുടെ ജീവിതം ലളിതമാക്കുന്ന ആശയങ്ങൾ, വനിതാ സംരംഭങ്ങളുടെ വളർച്ച, ഗ്രാമത്തിലെ ചെറിയ ഉത്പാദന ഘടകങ്ങൾ, നാടിനോട് ചേർന്ന് നിൽക്കുന്ന കൃഷി രീതികളിൽ പുതുമകൾ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ എന്നിവയെല്ലാം ഇവിടെ പ്രദർശിപ്പിക്കും. ഗ്രാമീണ വികസനത്തിന് ആവശ്യമുള്ള പിന്തുണാ സംവിധാനം സാങ്കേതിക മേഖല, ധനകാര്യം, കൃഷി, കാലാവസ്ഥാ പ്രവർത്തനം എന്നീ മേഖലകളിൽ ചേർന്ന് പ്രവർത്തിക്കണമെന്ന ആശയവുമാണ് സമ്മേളനം മുന്നോട്ടുവെക്കുന്നത്.

സമ്മിറ്റ് മൂന്ന് ഘട്ടങ്ങളിലായാണ് സംഘടിപ്പിക്കുന്നത്. ആദ്യ ഘട്ടം 2025 നവംബർ 20–21 തീയതികളിൽ ഹൈദരാബാദ് ഹൈടെക്സ് എക്‌സിബിഷൻ സെന്ററിൽ നടക്കും. രണ്ടാമത്തെ ഘട്ടം ഡിസംബർ 5–6 തീയതികളിൽ ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിലും, അവസാന ഘട്ടം 2026 ഫെബ്രുവരിയിൽ ന്യൂഡൽഹിയിലും നടക്കും. നയരൂപീകരണ വിദഗ്ധർ, ഗവേഷകർ, വ്യവസായ പ്രമുഖർ, സ്റ്റാർട്ടപ്പ് സ്ഥാപകർ, സാമൂഹിക മേഖലയിലുള്ള സംഘടനകൾ എന്നിവരുടെ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിന്റെ ഗ്രാമീണ മേഖലയിലെ അനുഭവങ്ങളും ഇത്തവണത്തെ സമ്മിറ്റുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. പാടശേഖരങ്ങളുടെ പുനരുജ്ജീവന ശ്രമങ്ങൾ, കുന്നിൻ പ്രദേശങ്ങളിലെ ചെറിയ ഉത്പാദന യൂണിറ്റുകൾ, കൃഷിയെ ആശ്രയിച്ചുള്ള കുടുംബങ്ങളുടെ സ്വയംപര്യാപ്തത, കാലാവസ്ഥാ മാറ്റം നേരിടാൻ നാട്ടറിവിനെ ആശ്രയിച്ചുള്ള പരീക്ഷണങ്ങൾ എന്നീ പ്രവർത്തനങ്ങൾ പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു.

ഹാൻഡ് മെയ്ഡ് ഉത്പന്നങ്ങളും വീട്ടിൽ ഉത്പാദിപ്പിച്ച് വിപണനം ചെയ്യുന്ന ഭക്ഷണ സംരംഭങ്ങളുമെല്ലാം കേരളത്തിൽ ധാരാളമായുണ്ട്. പുതുമ നിറഞ്ഞ നിരവധി സമാന സംരംഭങ്ങളാണ് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നും ഉയർന്നുവരുന്നത്. ഇവയുടെയല്ലാം കഥകളാണ് ദേശീയ വേദിയിലെ ചർച്ചകളിൽ നിർണായകമായി മാറുന്നത്. ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്നവർ തമ്മിലുള്ള ആശയവിനിമയത്തിനും പുതുമകൾ പ്രദർശിപ്പിക്കാനും പുതിയ സാധ്യതകൾ കണ്ടെത്താനുമുള്ള വേദിയായിരിക്കും എർത്ത് സമ്മിറ്റ്. പ്രദർശനങ്ങൾ, സംവാദങ്ങൾ, യുവ സംരംഭകരുടെ ആശയങ്ങൾ വിലയിരുത്തുന്ന സെഷനുകൾ എന്നിവയും സമ്മേളനത്തിന്റെ ഭാഗമാകും.

X
Top