ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

ശ്രീറാം സിറ്റി യൂണിയൻ ഫിനാൻസിന്റെ ഓഹരികൾ വിറ്റഴിച്ച് ഡൈനാസ്റ്റി അക്വിസിഷൻ

മുംബൈ: 2022 ആഗസ്റ്റ് 12 ന് ശ്രീറാം സിറ്റി യൂണിയൻ ഫിനാൻസ് ലിമിറ്റഡിന്റെ 22.37 ലക്ഷം ഓഹരികൾ ഓപ്പൺ മാർക്കറ്റ് ഇടപാടുകളിലൂടെ 447 കോടി രൂപയ്ക്ക് വിറ്റഴിച്ച് ഡൈനാസ്റ്റി അക്വിസിഷൻ (എഫ്പിഐ) ലിമിറ്റഡ്.

ഈ സ്ഥാപനം എൻഎസ്‌ഇയിൽ 12,85,734 ഓഹരികളും ബിഎസ്‌ഇയിൽ 9,51,406 ഓഹരികളും ശരാശരി 2,000 രൂപ നിരക്കിലാണ് വിറ്റഴിച്ചതെന്ന് രണ്ട് എക്‌സ്‌ചേഞ്ചുകളിലും ലഭ്യമായ ബൾക്ക് ഡീൽ ഡാറ്റ കാണിക്കുന്നു. 447.42 കോടി രൂപയാണ് നിർദിഷ്ട ഇടപാടിന്റെ മൂല്യം.

ജൂൺ അവസാനത്തോടെ ഡൈനാസ്റ്റി അക്വിസിഷൻ (എഫ്പിഐ) ലിമിറ്റഡിന് ശ്രീറാം സിറ്റി യൂണിയൻ ഫിനാൻസിൽ 20.12 ശതമാനം ഓഹരിയുണ്ടായിരുന്നു. അതേസമയം ശ്രീറാം സിറ്റി യൂണിയൻ ഫിനാൻസ് ഓഹരികൾ ബിഎസ്ഇയിൽ 5.26 ശതമാനം ഇടിഞ്ഞ് 1,887.60 രൂപയിലും എൻഎസ്ഇയിൽ 4.74 ശതമാനം ഇടിഞ്ഞ് 1,896 രൂപയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

X
Top