Alt Image
കൊച്ചിയിൽ നിന്ന് 4 ചാർട്ടേഡ് വിമാനങ്ങൾ; യുദ്ധകാലത്ത് ലുലു ഗൾഫിലെത്തിച്ചത് 5200 ടൺ പച്ചക്കറി ◆ എണ്ണപ്പിണ്ണാക്കിന്‍റെ കയറ്റുമതിയിൽ ഇടിവ് ◆ പുനരുപയോഗ ഊർജമേഖലയിൽ വൻ നിക്ഷേപം; 4 വർഷത്തിനുള്ളിൽ ഇന്ത്യ നേടുക 22.5 ലക്ഷം കോടി ലാഭം ◆ എഥനോൾ പെട്രോൾ വിവാദം: വിശദമായി വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച് പെട്രോളിയം മന്ത്രാലയം ◆ സ്വർണവില കുതിച്ചുയരുമെന്ന് ജെ പി മോർഗൻ; വർഷാവസാനത്തോടെ 46% വർധിക്കുമെന്ന് പ്രവചനം ◆

ദുൽഖർ സൽമാൻ ജോസ് ആലുക്കാസ് ബ്രാൻഡ് അംബാസഡർ

കൊച്ചി: ജോസ് ആലുക്കാസ്, നടൻ ദുൽഖർ സൽമാനെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. സൂക്ഷ്‌മമായ നിർമാണ മികവും ഉയർന്ന നിലവാര മാനദണ്ഡങ്ങളും, കാലാനുസൃതമായ പുതുമകളുമാണ് ബ്രാൻഡിൻ്റെ അടിത്തറ. ഭാഷകളും തലമുറകളും സംസ്‌കാരങ്ങളും അതിർത്തികളില്ലാതെ സ്വാധീനം ചെലുത്തുന്ന ദക്ഷിണേന്ത്യയിലെ മുൻനിര താരമാണ് ദുൽഖർ എന്നത് ബ്രാൻഡിന് നേട്ടമാകും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിലുടനീളം സാന്നിധ്യമുറപ്പിച്ച ദുൽഖർ സൽമാൻ, ആധുനിക ദക്ഷിണേന്ത്യൻ കാഴ്ചപ്പാടിൻ്റെ പ്രതിനിധിയാണെന്ന് അധികൃതർ പറഞ്ഞു. സിനിമയ്ക്ക് പുറമെ വാഹനങ്ങളിലെയും കലാപരമായ മേഖലകളിലെയും അദ്ദേഹത്തിൻ്റെ താത്പര്യങ്ങൾ, വിശദാംശങ്ങളിലേക്കുള്ള സൂക്ഷ്‌മ ശ്രദ്ധയും ഉദ്ദേശബോധമുള്ള സമീപനവും വ്യക്തമാക്കുന്നു. ജോസ് ആലുക്കാസിൻ്റെ മാർക്കറ്റിംഗ്, പരസ്യ കാംപെയ്നുകളിലുടനീളം ബ്രാൻഡ് അംബാസഡറായി ദുൽഖർ സൽമാൻ മുഖ്യ സാന്നിധ്യമായിരിക്കും.

X
Top