റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിവെക്കില്ലെന്ന് എസ് ജയശങ്കർ ◆ പ്രകൃതിവാതക വില പരിധി ഉയർത്തി കേന്ദ്ര സർക്കാർ; ആഴക്കടൽ വാതക ഉൽപ്പാദകർക്ക് ആശ്വാസം ◆ പാലക്കാട് വ്യവസായ സ്മാര്‍ട് സിറ്റി: അഞ്ചാംഘട്ട തുകയും ഭൂമിയും അനുവദിച്ചു ◆ ഇന്ധനവില വർധിപ്പിച്ച് നയാര എനർജി ◆ ഇന്ത്യയുടെ ബ്രഹ്‌മോസ് വാങ്ങാന്‍ വിദേശ രാജ്യങ്ങളുടെ ക്യൂ; കയറ്റുമതി 5760 കോടി രൂപ കടക്കുമെന്ന് പ്രതിരോധ സെക്രട്ടറി ◆

വള്ളം എക്‌സ്പ്രസ്സുമായി ഡിറ്റിഡിസി; ജലമേഖലകളില്‍ വീട്ടുപടിക്കല്‍ ഡെലിവറി

കൊച്ചി: കേരളത്തിലെ വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശങ്ങളില്‍ വീട്ടുപടിക്കല്‍ പാഴ്‌സല്‍ ഡെലിവറി എത്തിക്കുന്ന ഡെലിവറി സേവനമായ ”ഡിറ്റിഡിസി വള്ളം എക്‌സ്പ്രസ്” അവതരിപ്പിച്ച് ഇന്ത്യയില്‍ നിന്ന് ആഗോളതലത്തിലേയ്ക്ക് വളര്‍ന്ന ലോജിറ്റിസ്‌ക്‌സ് കമ്പനിയായ ഡിറ്റിഡിസി എക്‌സ്പ്രസ്.

കേരളത്തിലെ പരമ്പരാഗത ചുണ്ടന്‍ വള്ളംകളിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട പേരാണ് വള്ളം എക്‌സ്പ്രസെന്നും റോഡ് കണക്റ്റിവിറ്റി പരിമിതമായ ജലമേഖലകളിലെ ഉപഭോക്താക്കള്‍ക്ക് പാഴ്‌സലുകള്‍ സ്വീകരിക്കാന്‍ ദൂരെയുള്ള കൊറിയര്‍ കളക്ഷന്‍ പോയിന്റുകളിലേക്ക് യാത്ര ചെയ്യേണ്ട സാഹചര്യം ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഡിറ്റിഡിസി എക്‌സ്പ്രസ് സിഇഒ അഭിഷേക് ചക്രവര്‍ത്തി പറഞ്ഞു.

ഇതിലൂടെ ജലപാതകള്‍ പ്രധാന ഗതാഗത മാര്‍ഗമായ പ്രദേശങ്ങളില്‍ ഡെലിവറി നേരിട്ട് ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍ എത്തിക്കും.

ഡിറ്റിഡിസി ഡെലിവറി പ്രൊഫഷണലുകളും കേരളത്തിലെ പരമ്പരാഗത തുഴച്ചില്‍ക്കാരും ചേര്‍ന്നാണ് വള്ളം എക്‌സ്പ്രസ് പ്രവര്‍ത്തിക്കുക. പ്രദേശത്തെ ജലപാതകളെക്കുറിച്ചുള്ള തുഴച്ചില്‍ക്കാരുടെ പരിചയവും ഡിറ്റിഡിസിയുടെ ഡെലിവറി ശൃംഖലയും സംയോജിപ്പിച്ചാണ് സേവനം ഒരുക്കുന്നത്. ഇതിലൂടെ ലാസ്റ്റ് മൈല്‍ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനൊപ്പം പ്രാദേശികമായി ഉപജീവന അവസരങ്ങളും സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും അഭിഷേക് ചക്രവര്‍ത്തി പറഞ്ഞു.

ഓണക്കാലത്ത് സേവനമാരംഭിക്കുന്നതിന്റെ ഭാഗമായി ഡിറ്റിഡിസി വള്ളംഎക്‌സ്പ്രസ് എന്ന ബ്രാന്‍ഡ് ഫിലിമും ഡിറ്റിഡിസി പുറത്തിറക്കി. ചുണ്ടന്‍ വള്ളങ്ങള്‍ പ്രതിനിധീകരിക്കുന്ന കൂട്ടായ്മയുടെ സന്ദേശം ഉള്‍ക്കൊള്ളുന്ന ഫിലിം കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തെയും പുതിയ ഡെലിവറി മാതൃകയ്ക്ക് പിന്നിലെ ആളുകളെയും ജലപാതകളെയും അവതരിപ്പിക്കുന്നു. ”റോഡുകള്‍ അവസാനിക്കുമ്പോള്‍, ഞങ്ങള്‍ വെള്ളത്തിലൂടെ സഞ്ചരിക്കുന്നു” എന്ന ആശയത്തിലൂന്നിയാണ് കാമ്പെയ്ന്‍.

X
Top