കാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്കേന്ദ്രസർക്കാർ അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിച്ചേക്കുമെന്ന് റിപ്പോർട്ട്

ഡ്രീംഫോക്ക്‌സ് സര്‍വീസസ് ഐപിഒ ഓഗസ്റ്റ് 24 ന്

ന്യൂഡല്‍ഹി: എയര്‍പോര്‍ട്ട് ലോഞ്ച് സേവനങ്ങളുടെ ഇന്ത്യയിലെ ഏറ്റവും വലിയ അഗ്രഗേറ്റര്‍, ഡ്രീംഫോക്ക്‌സ് സര്‍വീസസ് തങ്ങളുടെ പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) ഓഗസ്റ്റ് 24 ന് നടത്തും. ഓഗസ്റ്റ് 26 വരെ നീളുന്ന ഐപിഒയുടെ മുന്നോടിയായി, ഓഗസ്റ്റ് 23ന്, ആങ്കര്‍ നിക്ഷേപകരുടെ സബ്‌സ്‌ക്രിപ്ഷന്‍ നടക്കും. ടെക്‌നോളജി വഴി മെച്ചപ്പെട്ട എയര്‍പോര്‍ട്ട് അനുഭവം നല്‍കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് സര്‍വീസ് അഗ്രഗേറ്റര്‍ പ്ലാറ്റ്‌ഫോമാണ് ഡ്രീംഫോക്‌സ് സര്‍വീസസ്.

ഐപിഒ വഴി 1000 മുതല്‍ 1200 കോടി രൂപവരെ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഓഫര്‍ ഫോര്‍ സെയ്ല്‍ വഴി പ്രമോട്ടര്‍മാര്‍ 1.72 കോടി ഓഹരികള്‍ വിറ്റഴിക്കും. മുകേഷ് യാദവ്, ദിനേശ് നാഗ്പാല്‍ എന്നിവര്‍ 65 ലക്ഷം വീതം ഓഹരികളും ലിബറാത്ത പീറ്റര്‍ കല്ലാട്ട് 40 ലക്ഷം ഓഹരികളുമാണ് വിറ്റഴിക്കുക.

സെപ്തംബര്‍ 5 ന് ഓഹരി അലോട്ട്‌മെന്റ് പൂര്‍ത്തിയാകും. സെപ്തംബര്‍ ആറിനായിരിക്കും ലിസ്റ്റിംഗ്. അസറ്റ്-ലൈറ്റ് ബിസിനസ് മോഡലാണ് ഡ്രീംഫോക്ക്‌സ് പിന്തുടരുന്നത്. ആഗോള കാര്‍ഡ് കമ്പനികള്‍, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് ഇഷ്യൂവര്‍ എന്നിവരെ എയര്‍ലൈനുകളുമായും വിവിധ എയര്‍പോര്‍ട്ട് ലോഞ്ച് ഓപ്പറേറ്റര്‍മാരുമായും കമ്പനി ബന്ധിപ്പിക്കുന്നു.

കൂടാതെ, എയര്‍ലൈനുകളുടെ ലോയല്‍റ്റി പ്രോഗ്രാമുകളും കമ്പനി കൈകാര്യം ചെയ്യുന്നു. എയര്‍പോര്‍ട്ടിന് സമാനമായ സേവനങ്ങള്‍ നല്‍കുന്നതിന് ഡ്രീംഫോക്‌സ് ഇന്ത്യന്‍ റെയില്‍വേയുടെ കരാറുകള്‍ നേടിയിട്ടുണ്ടെന്ന് സ്ഥാപക ചെയര്‍പേഴ്‌സണും എംഡിയുമായ ലിബറാത്ത പീറ്റര്‍ കല്ലാട്ട് പിടിഐയോട് പറഞ്ഞു. അരിസോണയിലെ ഫീനിക്‌സ് സ്‌കൈ ഹാര്‍ബര്‍ വിമാനത്താവളം, സ്‌കോട്ട്‌ലന്‍ഡിലെ അബര്‍ഡീന്‍ വിമാനത്താവളം എന്നീ എയര്‍പോര്‍ട്ടുകളിലെ ലോഞ്ച് സേവനങ്ങള്‍ കമ്പനിയുടേതാണ്.

2022 സാമ്പത്തിക വര്‍ഷത്തില്‍ 280 കോടി രൂപ മൊത്തവരുമാനം നേടാന്‍ കമ്പനിയ്ക്കായി. മുന്‍ വര്‍ഷം ഇത് 108.11 കോടി രൂപയായിരുന്നു. അറ്റാദായം 1.45 കോടി രൂപയില്‍ നിന്നും 16.25 കോടി രൂപയാക്കി.

പുതിയ നഗരങ്ങളില്‍ വിമാനത്താവളങ്ങള്‍ തുറക്കാന്‍ പദ്ധതിയിടുന്നതിനാല്‍ ഉയര്‍ച്ച കൈവരിക്കാനൊരുങ്ങുന്ന മേഖലയാണ് ഡ്രീംഫോക്ക്‌സിന്റേതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 2040 ഓടെ എയര്‍പോര്‍ട്ട്‌ലോഞ്ചുകളുടെ എണ്ണം 295 ആയി ഉയരുമെന്നാണ് ഫ്രോസ്റ്റ് & സള്ളിവന്‍ പറയുന്നത്. ഇതോടെ എയര്‍പോര്‍ട്ട് സേവനങ്ങള്‍ 5,385 കോടി രൂപയുടെ വളര്‍ച്ച രേഖപ്പെടുത്തും.

X
Top