യുകെ ആസ്ഥാനമായുള്ള ഹാലിയോണ്‍ ഗ്രൂപ്പില്‍ നിന്ന് യുഎസിനു പുറത്തുള്ള നിക്കോട്ടിന്‍ റീപ്ലേസ്മെന്റ് തെറാപ്പി (എന്‍ആര്‍ടി) വിഭാഗത്തിലുള്ള കണ്‍സ്യൂമര്‍ ഹെല്‍ത്ത് കെയര്‍ ബ്രാന്‍ഡുകള്‍ സ്വന്തമാക്കാന്‍ കരാറിലേര്‍പ്പെട്ട് ഡോ. റെഡ്ഡീസ് ലബോറട്ടറീസ്.
2025-ലും 2026-ലും ഡോ റെഡ്ഡീസ് 580 മില്യണ്‍ ഡോളര്‍ മുന്‍കൂറായി പണമായും 52 മില്യണ്‍ ഡോളര്‍ വരെ അധിക പെര്‍ഫോമന്‍സ് അടിസ്ഥാനമാക്കിയുള്ള കണ്ടിജന്റ് ക്യാഷ് പേയ്മെന്റുകളും നല്‍കും.2024 കലണ്ടര്‍ വര്‍ഷത്തിന്റെ നാലാം പാദത്തോടെ ഇടപാട് അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഏറ്റെടുക്കുന്ന പോര്‍ട്ട്ഫോളിയോയില്‍ എന്‍ആര്‍ടി വിഭാഗത്തിലെ ആഗോള തലവനായ നിക്കോട്ടിനെല്‍ ഉള്‍പ്പെടുന്നു. യൂറോപ്പ്, ജപ്പാന്‍ ഉള്‍പ്പെടെ ഏഷ്യ, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന 30-ലധികം രാജ്യങ്ങളില്‍ കമ്പനിക്ക് സാന്നിധ്യമുണ്ട്.
ഏറ്റെടുക്കുന്ന പോര്‍ട്ട്ഫോളിയോയുടെ മൊത്തം വരുമാനത്തിന് 2023ല്‍ ഏകദേശം 275 മില്യണ്‍ ഡോളര്‍ ലഭിച്ചു.